Connect with us

Palakkad

സൂര്യാഘാതം: ഉടന്‍ ചെയ്യേണ്ട കാര്യങ്ങള്‍

Published

|

Last Updated

പാലക്കാട്: ജോലി ചെയ്തു കൊണ്ടിരിക്കുന്ന വെയിലുളള സ്ഥലത്ത് നിന്ന് തണുത്ത സ്ഥലത്തേക്ക് മാറുക. തണുത്ത വെളളം കൊണ്ട് ശരീരം തുടക്കുക. വീശുക, ഫാന്‍, എ സി തുടങ്ങിയവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക. ധാരാളം വെളളം കുടിക്കുക. കട്ടി കൂടിയ വസ്ത്രങ്ങള്‍ മാറ്റുക. ഉടനെ തന്നെ ഡോക്ടറുടെ അടുത്ത് എത്തിക്കുക. സൂര്യാഘാതമേല്‍ക്കാതിരിക്കാനുളള മുന്‍കരുതലുകള്‍ ചൂടിന് കാഠിന്യം കൂടുമ്പോള്‍ ധാരാളം വെളളം കുടിക്കുക. ഓരോ മണിക്കൂര്‍ കൂടുമ്പോഴും രണ്ട് മുതല്‍ നാല് ഗ്ലാസ് വരെ വെളളം കുടിക്കുക. ധാരാളം വിയര്‍പ്പുളളവര്‍ ഉപ്പിട്ട കഞ്ഞിവെളളവും ഉപ്പിട്ട നാരങ്ങാ വെളളവും കുടിക്കുക. ജോലി സമയം ക്രമീകരിക്കുക. ഉച്ചക്ക് 12 മണി മുതല്‍ മൂന്ന് മണി വരെയുളള സമയം വിശ്രമിക്കുക. രാവിലെയും വൈകീട്ടും കൂടുതല്‍ സമയം ജോലി ചെയ്യുക. കട്ടി കുറഞ്ഞ വെളുത്തതോ ഇളം നിറത്തിലുളളതുമായ വസ്ത്രങ്ങള്‍ ധരിക്കുക. ശക്തിയായ വെയിലത്ത് ജോലി ചെയ്യുമ്പോള്‍ ഇടക്കിടെ തണലത്തേക്ക് മാറിനില്‍ക്കുകയും വെളളം കുടിക്കുകയും ചെയ്യുക. കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക. ചൂട് കൂടുതലുളള അവസരങ്ങളില്‍ കഴിവതും വീടിനകത്തോ മരതണലിലോ വിശ്രമിക്കുക. വീടിനകത്ത് ധാരാളം കാറ്റ് കടക്കുന്ന രീതിയിലും വീടിനകത്ത് ചൂട് പുറത്ത് പോകത്തക്ക രീതിയിലും വാതിലുകളും ജനലുകളും തുറന്നിടുക. വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറിനകത്ത് കുട്ടികളെ ഇരുത്തി പോകാതിരിക്കുക.

Latest