സച്ചിന്റെ വിരമിക്കല്‍ മത്സരത്തിലെ ഫോട്ടോ ‘വിസ്ഡണ്‍ ഫോട്ടോ ഓഫ് ദി ഇയര്‍’

Posted on: April 9, 2014 4:14 pm | Last updated: April 10, 2014 at 12:25 am

sach..

ലണ്ടന്‍: വിസ്ഡന്‍ ഫോട്ടോ ഓഫ് ദി ഇയര്‍ പ്രഖ്യാപിച്ചു. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തന്റെ അവസാന ടെസ്റ്റ് മത്സരത്തിന് ഡ്രസിംഗ് റൂമില്‍ നിന്ന് മൈതാനത്തേക്ക് സ്റ്റെയര്‍കേസ് വഴി ഇറങ്ങിവരുന്ന ഫോട്ടോയാണ് അവാര്‍ഡിനര്‍ഹമായത്. മിഡ്‌ഡേ ഫോട്ടോഗ്രാഫര്‍ അതുല്‍ കാബ്ലെയാണ് ഫോട്ടോയെടുത്തത്.

അഞ്ഞൂറോളം നാമനിര്‍ദേശങ്ങളില്‍ നിന്നാണ് മികച്ച ചിത്രം തെരെഞ്ഞെടുത്തത്. ഇതില്‍ അവസാന പട്ടികയില്‍ 11 ഫോട്ടോകള്‍ ഇടംപിടിച്ചു. രണ്ടാമത്തെ ചിത്രമായി രണ്ട് ഫോട്ടോകളെ തെരെഞ്ഞെടുത്തിട്ടുണ്ട്. ഐ പി എല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഡേവിഡ് മില്ലറുടെ ക്യാച്ച് വിട്ടതില്‍ നിരാശനായി റോയല്‍ ചലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി സ്വന്തം മുഖത്തടിക്കുന്ന ഫോട്ടോയാണ് രണ്ടാം സ്ഥാനം നേടിയത്. ഈ കളിയില്‍ മില്ലര്‍ 38 പന്തില്‍ സെഞ്ച്വറി നേടിയിരുന്നു. സൗത്ത് ആഫ്രിക്കയിലെ ഷോണ്‍ റോയ് ആണ് ചിത്രം പകര്‍ത്തിയത്.

ബംഗ്ലാദേശില്‍ ഒരു വിമാനത്താവളത്തിന്റെ പാതയില്‍ കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്ന ഫോട്ടോയാണ് രണ്ടാം സ്ഥാനം നേടിയ മറ്റൊരു ഫോട്ടോ. ഖാലിദ് റൈഹാന്‍ ഷാവോണ്‍ ആണ് ഫോട്ടോഗ്രാഫര്‍.