ജെല്ലിക്കെട്ട് അനുവദിക്കാമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം

Posted on: April 9, 2014 11:31 am | Last updated: April 10, 2014 at 12:25 am

downloadന്യൂഡല്‍ഹി: ജെല്ലിക്കെട്ട് അനുവദിക്കാമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. ഇതു സംബന്ധിച്ചുള്ള മാര്‍ഗരേഖ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. ജെല്ലിക്കെട്ടില്‍ കാളകളെ ഉപയോഗിക്കുന്നതിന് തടസ്സമില്ലെന്നും ജെല്ലിക്കെട്ടിന് ചരിത്രപരവും സാംസ്‌കാരികവുമായ പ്രാധാന്യമുണ്ടെന്നും മാര്‍ഗ രേഖയില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പറയുന്നു. ജെല്ലിക്കെട്ടില്‍ മൃഗങ്ങള്‍ക്ക് പീഡനമേല്‍ക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും സംഘാടകരില്‍ നിന്ന് മത്സരത്തിന് മുമ്പ് നിശ്ചിത തുക ഡെപ്പോസിറ്റ് സ്വീകരിക്കണമെന്നും പരിസ്ഥിതി മന്ത്രാലയം പറയുന്നു.