എഴുപതാം വയസ്സില്‍ കന്നി വോട്ടിനൊരുങ്ങി അബ്ദുര്‍റഹ്മാന്‍

Posted on: April 9, 2014 7:40 am | Last updated: April 9, 2014 at 7:40 am

mlp- Wandoor Kanni VoteIMG-20140408-WA0000വണ്ടൂര്‍: വാര്‍ദ്ധക്യത്തില്‍ കന്നിവോട്ടിനൊരുങ്ങി പഴയ ചന്തക്കുന്ന് കുരുത്തിക്കുഴിയന്‍ അബ്ദുര്‍റഹ്മാന്‍.
14-ാം വയസ്സ് മുതല്‍ തുടങ്ങങ്ങിയ അസുഖമാണ് (മാനസിക അസ്വാസ്ഥ്യം) അബ്ദുര്‍റഹിമാന് വോട്ടും തിരഞ്ഞെടുപ്പുകളും അന്യമാകാന്‍കാരണം. ഇതു കാരണം തിരിച്ചറിയല്‍ രേഖകളും തയ്യാറാക്കാന്‍ കഴിഞ്ഞില്ല. എഴുപതാം വയസ്സില്‍ രോഗത്തിന് ആശ്വാസമായതോടെയാണ് ജീവിതത്തിലെ ആദ്യ വോട്ടിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയത്. ഇതിനായി ഐ ഡി കാര്‍ഡും സ്വന്തമാക്കി. വണ്ടൂര്‍ പഞ്ചായത്ത് 19-ാം വാര്‍ഡിലെ അബ്ദുര്‍റഹ്മാന്‍ നാളെ എല്‍ പി സ്‌കൂളിലെ ബൂത്തിലെത്തി കന്നിവോട്ട് രേഖപ്പെടുത്തും.