ഊതിപ്പെരുപ്പിച്ച വികസനംകൊണ്ട് അധികാരത്തിലെത്താനാകില്ല: കുഞ്ഞാലിക്കുട്ടി

Posted on: April 9, 2014 12:40 am | Last updated: April 9, 2014 at 12:40 am

കൂറ്റനാട്: ഊതിപ്പെരുപ്പിച്ച വികസനം കാട്ടി കേന്ദ്രത്തില്‍ അധികാരത്തിലേറെമെന്ന ബി ജെ പിയുടെ മോഹം പൂവണിയില്ലെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്ത്യക്ക് മാതൃക ഗുജറാത്തല്ല കേരളമാണെന്നും അദ്ദേഹം പറഞ്ഞു. പൊന്നാനി പാര്‍ലിമെന്റ് യു ഡി എഫ് സ്ഥാനാര്‍ഥി ഇ ടി മുഹമ്മദ് ബഷീറിന്റെ കുമരനല്ലൂരിലെ തിരെഞ്ഞടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി ഇബ്രാഹിംകുട്ടി അധ്യക്ഷതവഹിച്ചു. വി ടി ബല്‍റാം എംഎല്‍ എ, സി വി ബാലചന്ദ്രന്‍ സി ടി സെയ്തലവി, പി ഇ എ സലാം, സി എച്ച് ഷൗക്കത്തലി, കെ വി മരക്കാര്‍,പി ബാലന്‍, പിവി മുഹമ്മദാലി, കെ മുഹമ്മദ്, എ എം അബ്ദുല്ലക്കുട്ടി പ്രസംഗിച്ചു.