ചുറ്റിക കൊണ്ട് തലക്കടിയേറ്റു

Posted on: April 8, 2014 9:00 pm | Last updated: April 8, 2014 at 9:22 pm

ദുബൈ: ലണ്ടനിലെ ഹോട്ടലില്‍ താമസിക്കുകയായിരുന്ന സ്വദേശികളായ മൂന്ന് സഹോദരിമാരെ അജ്ഞാതര്‍ റൂമില്‍ കയറി ആക്രമിച്ചു. നഗരത്തിലെ ഏറ്റവും വലുതും തിരക്കേറിയതുമായ ഹോട്ടലായ കംബര്‍ലാന്റിലെ മുറിയില്‍ കഴിഞ്ഞിരുന്ന സഹോദരിമാരെയാണ് അജ്ഞാതര്‍ ചുറ്റിക കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചത്. ഞായറാഴ്ചയാണ് സംഭവം.
അക്രമത്തില്‍ മൂന്നു പേര്‍ക്കും തലക്ക് ഗുരുതരമായി പുക്കേറ്റു. മൂന്നിലൊരാള്‍ ഇപ്പോഴും അബോധാവസ്ഥയിലാണെന്ന് സ്‌കോട്‌ലന്റ്‌യാര്‍ഡ് പോലീസിനെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ലണ്ടന്‍ നഗരത്തിലെ ഓക്‌സ്‌ഫോര്‍ഡ് റോഡിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന നാലു നക്ഷത്ര ഹോട്ടലാണ് കംബര്‍ലാന്റ്. ഷോപ്പിംഗ് ആവശ്യാര്‍ഥം ലണ്ടനിലെത്തി ഹോട്ടലില്‍ താമസിച്ചിരുന്ന യു എ ഇ സ്വദേശികളാണ് ആക്രത്തിനിരയായത്. ഹോട്ടല്‍ മുറിയിലെത്തിയ മോഷ്ടാവ് മോഷണ ശ്രമം പരാജയപ്പെട്ടപ്പോള്‍ അക്രമാസക്തമായിരിക്കാമെന്നാണ് പോലീസിന്റെ പ്രാഥമിക നഗമനം. സംഭവം നടന്ന ഉടനെ ഹോട്ടല്‍ അധികൃതര്‍ വിവരമറിയച്ചതനുസരിച്ച് എത്തിയ പോലിസ് സംഘമാണ് സഹോദരിമാരെ ആശുപത്രിയിലെത്തിച്ചത്.
ലണ്ടനിലെ ഹോട്ടലില്‍ സ്വദേശി സഹോദരിമാര്‍ക്ക്