സോണിയാഗാന്ധി യു എസ് കോടതിയില്‍ പാസ്‌പോര്‍ട്ട് ഹാജരാക്കില്ല

Posted on: April 8, 2014 10:24 am | Last updated: April 9, 2014 at 7:36 am

soniaന്യൂയോര്‍ക്ക്: സുരക്ഷാ കാരണങ്ങളാല്‍ സോണിയാ ഗാന്ധി തന്റെ പാസ്‌പോര്‍ട്ടിന്റെ കോപ്പി യു എസ് കോടതിക്ക് കൈമാറില്ല. 1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ടാണ് യു എസ് കോടതി സോണിയയോട് പാസ്‌പോര്‍ട്ടിന്റെ കോപ്പി ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്. യു എസിലെ ബ്രൂക്കലിന്‍ കോടതിക്ക് അയച്ച കത്തിലാണ് സോണിയ ഇക്കാര്യം അറിയിച്ചത്. സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇത് അനുവദിക്കില്ല എന്ന് സോണിയ കത്തില്‍ പറഞ്ഞു.

മാര്‍ച്ചിലാണ് സോണിയയോട് പാസ്‌പോര്‍ട്ട് കോപ്പി ഹാജരാക്കാന്‍ കോടതി ജഡ്ജ് ഉത്തരവിട്ടത്. കോടതിയില്‍ നിന്ന് സമന്‍സ് കൈപ്പറ്റാന്‍ സമന്‍സ് പുറപ്പെടുവിപ്പിച്ച 2013 സെപ്തംബര്‍ 2 മുതല്‍ 12 വരെ താന്‍ യു എസില്‍ ഉണ്ടായിരുന്നില്ല എന്ന് സോണിയ കോടതിയെ അറിയിച്ചിരുന്നു. ഇത് തെളിയിക്കാനാണ് കോടതി പാസ്‌പോര്‍ട്ടിന്റെ കോപ്പി ആവശ്യപ്പെട്ടത്.ചികിത്സാര്‍ത്ഥം സോണിയാഗാന്ധി അമേരിക്കയിലുണ്ടായിരുന്നു എന്നാണ് പരാതിക്കാരായ സിഖ്‌സ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടന പറയുന്നത്.