Connect with us

Kerala

തരൂര്‍ പാസ്റ്റര്‍മാരുടെ യോഗം വിളിച്ച് പണം നല്‍കിയെന്ന് പരാതി

Published

|

Last Updated

തിരുവനന്തപുരം: സി എസ് ഐ സഭയുടെ പാസ്റ്റര്‍മാരുടെ യോഗം വിളിച്ച് പണം വാഗ്ദാനം ചെയ്തതായി തിരുവനന്തപുരം മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെതിരെ പരാതി. ശശി തരൂരും പാസ്റ്റര്‍മാരും തമ്മില്‍ സംസാരിക്കുന്നതിന്റെ ശബ്ദരേഖ ഒരു ചാനല്‍ പുറത്തുവിട്ടു. ശശി തരൂരിന്റെ ശബ്ദരേഖയടക്കം ബി ജെ പിയാണ് തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

ശനിയാഴ്ച രാത്രിയാണ് തരൂര്‍ യോഗം വിളിച്ചത്. തിരുവനന്തപുരത്തെ തന്റെ ഫഌറ്റില്‍ പ്രാര്‍ത്ഥനാ യോഗം എന്ന പേരിലാണ് തരൂര്‍ യോഗം വിളിച്ചത്. മോഡി അധികാരത്തില്‍ വരാതിരിക്കാന്‍ തനിക്ക് വോട്ടുചെയ്യണമെന്നാണ് തരൂരിന്റേതായുള്ള ശബ്ദരേഖയില്‍ കേള്‍ക്കുന്നത്. എല്‍ ഡി എഫിന് ഭൂരിപക്ഷമുള്ള നേമം, നെയ്യാറ്റിന്‍കര എന്നീ മണ്ഡലങ്ങളില്‍ തന്നെ ജയിപ്പിക്കാന്‍ സി എസ് ഐക്കാര്‍ വോട്ടു ചെയ്യണം. ജയിച്ചാല്‍ ഇതിന് പ്രത്യപകാരം ചെയ്യാമെന്നും തരൂര്‍ പറയുന്നു. ചില പാസ്റ്റര്‍മാര്‍ തന്നെയാണ് ശബ്ദം റെക്കോര്‍ഡ് ചെയ്ത്. പുറത്തെത്തിച്ചത് എന്നാണ് സൂചനകള്‍.