വോട്ടെടുപ്പുദിനം പ്രകടന പത്രിക: കോണ്‍ഗ്രസ് തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

Posted on: April 7, 2014 4:45 pm | Last updated: April 7, 2014 at 5:13 pm

ന്യൂഡല്‍ഹി: ലോക്‌സഭാ തെരെഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക തെരെഞ്ഞെടുപ്പ് നടക്കുന്ന ദിവസം പുറത്തിറക്കിയതിന് ബി ജെ പിക്കെതിരെ കോണ്‍ഗ്രസ് തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. രാമക്ഷേത്രത്തെക്കുറിച്ച് വാഗ്ദാനം പത്രികയില്‍ നല്‍കിയത് മതേതരത്വത്തിന് എതിരാണ്. തെരെഞ്ഞെടുപ്പ് തീയതിക്കുമുമ്പേ പത്രിക നല്‍കേണ്ടതായിരുന്നു എന്നും പരാതിയില്‍ പറയുന്നു.

എന്നാല്‍ വോട്ടെടുപ്പ് നടക്കുന്ന ദിവസം പ്രകടന പത്രിക പുറത്തിറക്കരുത് എന്ന് നിയമത്തില്‍ പറയുന്നില്ലെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷണര്‍ എച്ച് എസ് ബ്രഹ്മ പറഞ്ഞു. ലോക്‌സഭാ തെരെഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായ ഇന്ന് അസമിലും ത്രിപുരയിലുമാണ് തെരെഞ്ഞെടുപ്പ് നടക്കുന്നത്.