വ്യാപാര മേഖല കളങ്കരഹിതമാകണം: ഖലീലുല്‍ ബുഖാരി

Posted on: April 7, 2014 8:18 am | Last updated: April 7, 2014 at 8:18 am

മലപ്പുറം: വ്യാപാര മേഖല കളങ്ക രഹിതമാകണമെന്ന് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു. എസ് വൈ എസ് മിഷന്‍ 2014 കാമ്പയിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച വ്യാപാരി, വ്യവസായി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോഹിപ്പിക്കുന്ന തവണ വ്യവസ്ഥാമോഹങ്ങള്‍ നല്‍കി വ്യാപാരികളെ ആകര്‍ഷിപ്പിക്കുന്ന പണമിടപാട് സ്ഥാപനങ്ങള്‍ ബിസിനസിന്റെ ഉയര്‍ച്ച താഴ്ചകള്‍ കണക്കാക്കാതെ പലിശയുടെ കടക്കെണിലേക്ക് തള്ളിവിടുന്നത് മനുഷ്യത്വപരമല്ലെന്നും അദ്ദേഹം പറഞ്ഞു. സത്യസന്ധമായ ബിസിനസുകള്‍ക്ക് മാത്രമെ അന്തിമ വിജയം കൈവരിക്കാനാകുകയുള്ളുവെന്ന് സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പറഞ്ഞു. കളങ്കരഹിത ബിസിനസ് പ്രബോധനത്തിന്റെ വലിയ സാധ്യതകള്‍ തുറക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വ്യാപാരി, വ്യവസായികളുടെ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അവരെ പ്രാപ്തരാക്കുന്നതിനും പ്രബോധനത്തിനുള്ള സാധ്യത ഉപയോഗപെടുത്തുന്നതിനുമുള്ള കൂട്ടായ്മ രൂപവത്കരിക്കുന്നതിന്റെ ഭാഗമായാണ് ജില്ലയിലെ പ്രധാന വ്യാപാരി, വ്യവസായികള്‍ക്കായി സംഗമം സംഘടിപ്പിച്ചത്.
പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കുന്നതിന് ജില്ലാ അഡ്‌ഹോക്ക് കമ്മിറ്റിക്ക് സംഗമത്തില്‍ രൂപം നല്‍കി. സീനത്ത് അബ്ദുറഹ്മാന്‍ ഹാജി (ചെയര്‍മാന്‍), വി ടി ഹമീദ് ഹാജി കൊടിഞ്ഞി (കണ്‍വീനര്‍), പി എ ബശീര്‍ അരിമ്പ്ര (കോ – ഓഡിനേറ്റര്‍) അബ്ദുഹാജി വേങ്ങര, ടി അബ്ദുല്‍ ഗഫൂര്‍ കോട്ടക്കല്‍, അബ്ദുറഹ്മാന്‍ ഹാജി കുറുങ്കാട്, എം സി ഇബ്‌റാഹീം കുട്ടി ഹാജി മോങ്ങം, നാസര്‍ ഹാജി ഓമച്ചപ്പുഴ, ഒ എം എ റശീദ്, എം ടി ഹംസ ഹാജി കൊളത്തൂര്‍, കുഞ്ഞാപ്പു എടക്കര, കൊന്നാല യൂസുഫ്, പൂയിത്തറ ബാവ ഹാജി, വൈ പി മുഹമ്മദലി ഹാജി (അംഗങ്ങള്‍)
അലവി സഖാഫി കൊളത്തൂര്‍ അധ്യക്ഷത വഹിച്ചു. സീനത്ത് അബ്ദുറഹ്മാന്‍ ഹാജി, ടി അബ്ദുല്‍ ഗഫൂര്‍ കോട്ടക്കല്‍, ഒ എം എ റശീദ് പ്രസംഗിച്ചു.
പി എം മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, ഊരകം അബ്ദുറഹ്മാന്‍ സഖാഫി, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, ടി അലവി പുതുപറമ്പ്, കെ മുഹമ്മദ് ഇബ്‌റാഹീം സംബന്ധിച്ചു. എം അബൂബക്കര്‍ മാസ്റ്റര്‍ സ്വാഗതവും പി എ ബശീര്‍ അരിമ്പ്ര നന്ദിയും പറഞ്ഞു.