എസ് വൈ എസ് അറുപതാം വാര്‍ഷിക പ്രഖ്യാപനം: സംഘാടക സമിതിയായി

Posted on: April 7, 2014 8:13 am | Last updated: April 7, 2014 at 8:13 am

കല്‍പ്പറ്റ: ഈ മാസം 24ന് കല്‍പ്പറ്റയില്‍ നടക്കുന്ന സമസ്ത കേരള സുന്നീ യുവജന സംഘം(എസ് വൈ എസ്) 60 ാം വാര്‍ഷിക പ്രഖ്യാപന സമ്മേളനത്തിന് സംഘാടക സമിതി രൂപവത്കരിച്ചു. രൂപവത്കരണ കണ്‍വെന്‍ഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മജീദ് കക്കാട് വിഷയാവതരണം നടത്തി. സിദ്ദീഖ് മദനി മേപ്പാടി, സൈദലവി കമ്പളക്കാട്, ഹംസ അഹ്‌സനി ഓടപ്പള്ളം പ്രസംഗിച്ചു.
സംഘാടക സമിതി: പി ഹസന്‍ മുസ്‌ലിയാര്‍(ചെയര്‍.), അശ്‌റഫ് സഖാഫി കാമിലി, കെ കെ മുഹമ്മദലി ഫൈസി, കെ ഒ അഹ്മദ് കുട്ടി ബാഖവി, മുഹമ്മദ് സഖാഫി ചെറുവേരി, മമ്മൂട്ടി മദനി, കെ സി സൈദ് ബാഖവി(വൈസ്. ചെയര്‍), കെ എസ് മുഹമ്മദ് സഖാഫി(ജന. കണ്‍.), ഉമര്‍ സഖാഫി കല്ലിയോട്, പി സി ഉമറലി കോളിച്ചാല്‍, എസ് അബ്ദുല്ല, ജമാലുദ്ദീന്‍ സഅദി പള്ളിക്കല്‍, നാസര്‍ മാസ്റ്റര്‍ തരുവണ(കണ്‍.), നീലിക്കണ്ടി പക്കര്‍ ഹാജി(ട്രഷറര്‍).