Connect with us

Malappuram

ഭക്ഷണം വിളമ്പിയത് മെഡിക്കല്‍ കോളജ് ഇന്റേണല്‍ മാര്‍ക്ക് ലിസ്റ്റ് കൊണ്ട് തയ്യാറാക്കിയ പ്ലെയ്റ്റില്‍

Published

|

Last Updated

കാളികാവ്: വിവാഹ സദ്യക്ക് ഭക്ഷണം വിളമ്പിയത് മെഡിക്കല്‍ കോളജ് ഇന്റേണല്‍ മാര്‍ക്ക് ലിസ്റ്റ്‌കൊണ്ട് തയ്യാറാക്കിയ പ്ലെയ്റ്റില്‍. മലപ്പുറത്തെ നീലാഞ്ചേരി കുണ്ട്‌ലാംപാടത്തുകാര്‍ക്കാണ് ചെന്നൈയിലെ മദ്രാസ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ ഇന്റേണല്‍ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റുകൊണ്ട് നിര്‍മിച്ച പേപ്പര്‍ പ്ലേറ്റില്‍ ഭക്ഷണം കഴിക്കാന്‍ ഭാഗ്യമുണ്ടായത്.
ഇന്നലെ മലപ്പുറം കാളികാവ് നീലാഞ്ചേരിയില്‍ നടന്ന വിവാഹത്തിന് ഭക്ഷണം വിളമ്പിയ പ്ലേറ്റിലെ പ്രിന്റ് കണ്ട ചിലര്‍ പരിശോധിച്ചപ്പോഴാണ് മദ്രാസ് മെഡിക്കല്‍ കോളജിലെ ഇന്റേണല്‍ പരീക്ഷകളുടെ മാര്‍ക്ക ്‌ലിസ്റ്റാണെന്ന് മനസ്സിലായത്. ഇതോടെ കൗതുകം തോന്നി പരിശോധിച്ചപ്പോള്‍ ഇത്തരത്തിലുളള അന്‍പതോളം പ്ലേറ്റുകള്‍ കണ്ടെത്തി. സൈക്യാട്രി, ഓര്‍ത്തോ വിഭാഗങ്ങളിലെ വിദ്യാര്‍ഥികളുടെ ഇന്റേണല്‍ മാര്‍ക്ക് ലിസ്റ്റുകളാണ് പ്ലേറ്റുകളായി മേശപ്പുറത്ത് എത്തിയത്. 2011 ലെ മാര്‍ക്കുകള്‍ ചേര്‍ത്ത സര്‍ട്ടിഫിക്കറ്റില്‍ അതാത് വകുപ്പ് മേധാവികളുടെ സീലും ഒപ്പുമെല്ലാമുണ്ട്. പ്രദേശത്ത് തന്നെയുള്ള കടയില്‍ ന്നിന്നും വാങ്ങിയാതാണ് പ്ലേറ്റുകള്‍. കൗതുകത്തിനായി ചില പ്ലേറ്റുകള്‍ പ്രദേശത്തെ പ്രതിഭ ക്ലബില്‍ സൂക്ഷിച്ചിരിക്കുകയാണ്.