Connect with us

Ongoing News

ട്വന്റി-20 ലോകകപ്പ്: ശ്രീലങ്കക്ക് കിരീടം

Published

|

Last Updated

ശ്രീലങ്കന്‍ ടീം 20-20 ലോക കിരീടവുമായി – ടി വിചിത്രം

ധാക്ക: ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ ചുരുട്ടിക്കെട്ടി ആറ് വിക്കറ്റ് വിജയവുമായി ട്വന്റി ട്വന്റി ലോകകപ്പ് കിരീടത്തില്‍ ശ്രീലങ്ക മുത്തമിട്ടു. 131 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ ലങ്ക 17.5 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. പുറത്താകാതെ 52 റണ്‍സെടുത്ത കുമാര്‍ സങ്കക്കാരയും 24… റണ്‍സെടുത്ത മഹേള ജയവര്‍ധനയും പുറത്താകാതെ 23 റണ്‍സെടുത്ത തിസാര പെരേരയുമാണ് ഇന്ത്യന്‍ സ്വപ്‌നങ്ങളെ അടിച്ചൊതുക്കിയത്.

183461.3

കുമാര്‍ സങ്കക്കാരയുടെ പ്രകടനം

ഇന്ത്യയുടെ ബാറ്റിം നേരത്തെ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യന്‍ ബാറ്റിംഗ് 130 റണ്‍സില്‍ അവസാനിച്ചു. 77 റണ്‍സെടുത്ത് വിരാട് കോഹ് ലി തന്നെയാണ് ഇന്ത്യക്ക് കുറച്ചെങ്കിലും കരുത്ത് പകര്‍ന്നത്. രോഹിത് ശര്‍മ 29 റണ്‍സും രഹനെ 3 റണ്‍സും യുവരാജ് സിംഗ് 11 റണ്‍സും ധോണി പുറത്താകാതെ 4 റണ്‍സുമെടുത്തു.

virat kohli

വിരാട് കോഹ് ലിയുടെ പ്രകടനം

1.3 ഓവറിലാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. അജിന്‍കയ രഹനെയുടെ വിക്കറ്റായിരുന്നു ഇത്. പിന്നീട് 10.3 ഓവറില്‍ രോഹിത് ശര്‍മയും 18.1 ഓവറില്‍ യുവരാജ് സിംഗും 19.6 ഓവറില്‍ വിരാട് കോഹ് ലിയും വീണതോടെ ഇ്ന്ത്യന്‍ ബാറ്റിംഗ് അവസാനിച്ചു.

രണ്ടാം ഓവറിന്റെ ആദ്യ പന്തില്‍ തന്നെ അഞ്ച് റണ്‍സിന് ആദ്യ വിക്കറ്റ് വീഴ്ത്തി ശ്രീലങ്കയെ ഇന്ത്യ ഒന്ന് വിറപ്പിച്ചെങ്കിലും അത് അധികം നീണ്ടുനിന്നില്ല. കുസാല്‍ പെരേര(5) യാണ് ആദ്യം പുറത്തായത്. പിന്നീട് 5.5 ഓവറില്‍ തിലകരത്‌നെ ദില്‍ഷനും (18) 9.5 ഓവറില്‍ മഹേള ജയവര്‍ധനെയും (24) 12.3 ഓവറില്‍ ലഹിറു തിരിമന്നെയും (7) പുറത്തായി. കുമാര്‍ സങ്കക്കാരയും തിസാര പെരേരയും തമ്മിലുള്ള കൂട്ടുകെട്ടാണ് ശ്രീലങ്കക്ക് വിജയം സമ്മാനിച്ചത്.

ശ്രീലങ്ക ഇതാദ്യമായാണ് ട്വന്റി – 20 ലോകകപ്പില്‍ കിരീടം നേടുന്നത്. 2007ല്‍ ആദ്യ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയായിരുന്നു ജേതാക്കള്‍. പാക്കിസ്ഥാന്‍ (2009), ഇംഗ്ലണ്ട് (2010), വെസ്റ്റ് ഇന്‍ഡീസ് (2012) എന്നിവരാണ് ഇതുവരെ ജേതാക്കളായ മറ്റു ടീമുകള്‍.

Latest