ജയിലിലുള്ളവര്‍ മത്സരിക്കുന്നത് എന്തിനെന്ന് സുപ്രീം കോടതി

Posted on: April 5, 2014 2:36 pm | Last updated: April 5, 2014 at 5:37 pm

supreme courtന്യൂഡല്‍ഹി: ജയിലില്‍ കഴിയുന്നവരെ എന്തിന് മത്സരിക്കാന്‍ അനുവദിക്കണമെന്ന്് സുപ്രീം കോടതി. ജയിലിലുള്ളവര്‍ക്ക് മത്സരിക്കാന്‍ അനുമതി നല്‍കി ജനപ്രാതിനിധ്യ നിയമത്തില്‍ വരുത്തിയ ഭേദഗതി ചോദ്യംചെയ്തുള്ള ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ചോദ്യം. ഹരജിയില്‍ നാലാഴ്ചക്കകം മറുപടി ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറിന് സുപ്രീം കോടതി നോട്ടീസയച്ചു.

ജയില്‍ പുള്ളികള്‍ക്കും പോലീസ്/ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നവര്‍ക്കും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സുപ്രീം കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ ഇതിനെ മറികടന്നു. ഇത് ചോദ്യം ചെയ്ത് അഡ്വ. മനോഹര്‍ലാല്‍ ശര്‍മയാണ് സുപ്രീം കേടതിയെ സമീപിച്ചത്.