എസ് എം എ മേഖലാ സമ്മേളനങ്ങള്‍ നാളെ

Posted on: April 5, 2014 12:55 pm | Last updated: April 5, 2014 at 12:31 pm

കല്‍പ്പറ്റ: മഹല്ല് നന്മയിലേക്ക് എന്ന ശീര്‍ഷകത്തില്‍ സുന്നീ മാനേജ്‌മെന്റ് അസോസിയേഷന്‍ ഈ മാസം അവസാന വാരം തൃശൂരില്‍ നടത്തുന്ന പത്താം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലെ എസ് എം എ മേഖലാ സമ്മേളനങ്ങള്‍ നാളെ നടക്കും.
ചുണ്ട, മേപ്പാടി റീജ്യണല്‍ കേന്ദ്രീകരിച്ച് വൈത്തിരി മേഖലാ സമ്മേളനം രാവിലെ 11ന് ചുണ്ട ദാറുത്തൗഫീഖിലും, കല്‍പ്പറ്റ, കണിയാമ്പറ്റ, ബത്തേരി റീജ്യണല്‍ കേന്ദ്രീകരിച്ച് മീനങ്ങാടി സമ്മേളനം ഉച്ച കഴിഞ്ഞ് മൂന്നിന് മീനങ്ങാടി മര്‍കസുല്‍ഹുദ മദ്‌റസാ ഹാളിലും പടിഞ്ഞാറത്തറ, മാനന്തവാടി റീജ്യണല്‍ കേന്ദ്രീകരിച്ച് തരുവണ മേഖലാ സമ്മേളനം വൈകിട്ട് അഞ്ചിന് തരുവണ സുന്നീ മദ്‌റസയിലും നടക്കും.
എസ് എം എ സംസ്ഥാന ഭാരവാഹികളായ സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍, പ്രൊഫ. കെ എം എ റഹീം, ഇ യഅ്ക്കൂബ് ഫൈസി എന്നിവര്‍ വിവിധ സമ്മേളനങ്ങളില്‍ പങ്കെടുക്കും.
മദ്‌റസാ ദിനത്തില്‍ സമാഹരിച്ച ഫണ്ട് സമ്മേളനത്തില്‍ നേതാക്കള്‍ ഏറ്റു വാങ്ങും. ജില്ലാ ഭാരവാഹികളായ കെ ഒ അഹമ്മദ്കുട്ടി ബാഖവി, സൈദലവി കമ്പളക്കാട്, സിദ്ദീഖ് മദനി, പി ഉസ്മാന്‍ മൗലവി,ജമാല്‍ വൈത്തിരി, തുടങ്ങിയവര്‍ സമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്‍കും.