Connect with us

Kozhikode

ബൈത്തുല്‍ ഇസ്സ ഇരുപതാം വാര്‍ഷികം; സമ്മേളനത്തിന് പ്രൗഢോജ്വല തുടക്കം

Published

|

Last Updated

നരിക്കുനി: ബൈത്തുല്‍ ഇസ്സ ഇരുപതാം വാര്‍ഷിക സമ്മേളനത്തിന് നരിക്കുനി പി പി ഉസ്താദ് നഗറില്‍ പ്രൗഢോജ്വല തുടക്കം. ഉച്ചക്ക് രണ്ട് മണിക്ക് മടവൂര്‍ സി എം മഖാം, അവേലത്ത് സാദാത്ത് മഖാം, പന്നൂര്‍ സി ഉസ്താദ്, പാറന്നൂര്‍ പി പി ഉസ്താദ് ഖബറിടങ്ങളിലെ സിയാറത്തോടെയാണ് മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തിന് തുടക്കം കുറിച്ചത്.
അബ്ദുല്‍ ഫത്താഹ് തങ്ങള്‍, അബൂബക്കര്‍ കോയ തങ്ങള്‍, സി മുഹമ്മദ് ഫൈസി, സി എം യൂസുഫ് സഖാഫി, സി എം മുഹമ്മദ് അബൂബക്കര്‍ സഖാഫി, മുഹ്്‌യിദ്ദീന്‍ മുസ്്‌ലിയാര്‍ വാരാമ്പറ്റ, അബ്ദുല്‍ലത്വീഫ് ഫൈസി, കെ പി എസ് എളേറ്റില്‍, ടി കെ സി മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.
സ്വാഗതസംഘം ചെയര്‍മാന്‍ കുഞ്ഞിസീതി കോയ തങ്ങള്‍ കൊയിലാട്ട് പതാക ഉയര്‍ത്തി.
എസ് എം എ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി സമ്മേളനം ഉദ്ഘാടനം ചെയ്തു. സര്‍ക്കാറുകളും വിവിധ ഏജന്‍സികളും വിദ്യാഭ്യാസത്തിന് വേണ്ടി കോടികള്‍ നീക്കിവെക്കുമ്പോഴും അടിസ്ഥാന ലക്ഷ്യമായ ധാര്‍മിക അവബോധം കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടോ എന്നത് പരിശോധിക്കേണ്ടതാണെന്നും പ്രവാചക ശൈലിയാണ് ഇതിന് പരിഹാരമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെ ഖുര്‍ആന്‍ പഠന ക്ലാസിന് അബൂബക്കര്‍ സഖാഫി വെണ്ണക്കോട് നേതൃത്വം നല്‍കും. 9 30ന് നടക്കുന്ന ന്യൂനപക്ഷസമ്മേളനം കര്‍ണാടക ആരോഗ്യ മന്ത്രി യു ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. ഡോ. ഹുസൈന്‍ രണ്ടത്താണി വിഷയാവതരണം നടത്തും. വി പി സിദ്ദീഖ് ഹാജി അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് കൊടിയേരി ബാലകൃഷ്ണന്‍ മുഖ്യാതിഥിയായിരിക്കും. എ കെ ശശീന്ദ്രന്‍ എം എല്‍ എ, അഡ്വ. വീരാന്‍ കുട്ടി, കാരാട്ട് റസാഖ്, ടി കെ അബ്ദുല്‍ ഗഫൂര്‍, ദാവൂദ് മിയാന്‍ഖാന്‍ സംസാരിക്കും. ഉച്ചക്ക് രണ്ടിന് നടക്കുന്ന മുഅല്ലിം മാനേജ്‌മെന്റ് സമ്മേളനം കെ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ പട്ടുവം ഉദ്ഘാടനം ചെയ്യും. കോടമ്പുഴ ബാവ മുസ്്‌ലിയാര്‍ വിഷയാവതരണം നടത്തും. സി എം യൂസുഫ് സഖാഫി അധ്യക്ഷത വഹിക്കും.
വൈകീട്ട് നാലിന് വിദ്യാഭ്യാസ സമ്മേളനം എളമരം കരീം എം എല്‍ എ ഉദ്ഘാടനം ചെയ്യും. കെ മുരളീധരന്‍ എം എല്‍ എ മുഖ്യാതിഥിയായിരിക്കും. കൂറ്റമ്പാറ അബ്ദുര്‍റഹ്്മാന്‍ ദാരിമി വിഷയാവതരണം നടത്തും. പ്രൊഫ. എ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിക്കും. വൈകീട്ട് ഏഴിന് പ്രാസ്ഥാനിക സമ്മേളനം നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്യും. സുലൈമാന്‍ സഖാഫി മാളിയേക്കല്‍ വിഷയാവതരണം നടത്തും. സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. സ്വാദിഖ് സഖാഫി പെരിന്താറ്റിരി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് തുടങ്ങിയവര്‍ സംസാരിക്കും.