Connect with us

Thrissur

അത്യുഷ്ണം: ലഭിക്കുന്നത് നേര്‍ത്ത പാല്‍

Published

|

Last Updated

അന്തിക്കാട്: ചുട്ടുപൊള്ളുന്ന വേനലിലെ ചൂട് കാരണം പശുക്കളുടെ പാല്‍ പിരിയുന്നു. അന്തിക്കാട് കല്ലിടവഴി സ്വദേശി സോമന്‍ പീച്ചേടത്തിന്റെ പശുക്കളിലാണ് ഈ അസുഖം കണ്ടെത്തിയത്. പശുക്കളെ കറക്കുമ്പോള്‍ ആദ്യം ദ്രാവക രൂപത്തിലുള്ള പാലും പിന്നീട് കനം കുറഞ്ഞ പാലുമാണ് ലഭിക്കുന്നതെന്ന് സോമന്‍ പറഞ്ഞു. തീരെ കട്ടി കുറഞ്ഞ പാല്‍ തിളപ്പിക്കുമ്പോള്‍ പൂര്‍ണമായും പിരഞ്ഞ് ഉപയോഗ ശൂന്യമാകുകയാണ്.
കടുത്ത ചൂടും അതിപുഴുക്കവും കാരണമാണ് ഇത് സംഭവിക്കുന്നതെന്ന് വെറ്റിനറി ഡോക്ടര്‍മാര്‍ പറയുന്നു. പുറമെ കുളമ്പ് രോഗത്തിന്റെ രോഗാണുക്കള്‍ പശുക്കളുടെ ശരീരത്തില്‍ നിലനില്‍ക്കുന്നത് കൊണ്ടും അകിട് വീക്കവും കാരണവും ഇത്തരത്തില്‍ പാല്‍ പിരിയാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറയുന്നു. സമീപത്തെ കുളങ്ങളും കനാലുകളും വറ്റിയതിനാല്‍പശുക്കളെ കുളിപ്പിക്കാന്‍ കഴിയുന്നില്ലെന്ന് പോലും കഴിയാറില്ലെന്നാണ് ക്ഷീരകര്‍ഷകര്‍ പറയുന്നത്.

 

Latest