Connect with us

Ongoing News

കോണ്‍ഗ്രസ് അധ്യക്ഷക്ക് സ്വന്തമായി കാറില്ല!

Published

|

Last Updated

റായ്ബറേലി: സഞ്ചരിക്കാന്‍ സ്വന്തം കാറില്ല. ഒമ്പത് ലക്ഷം കടക്കാരി. കൈയിലുള്ളത് 85000 രൂപ. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ സാമ്പത്തിക ചിത്രമാണിത്. നാമനിര്‍ദേശപത്രികക്കൊപ്പം റായ്ബലേറി വാരണാധികാരിക്ക് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സോണിയ ഇക്കാര്യം വെളിപ്പെടുത്തിയത്.
വിശദമായ സ്വത്ത് വിവരമാണ് സോണിയ നല്‍കിയത്. കൈയില്‍ കാശായി 85000 രൂപയേ ഉള്ളൂവെങ്കിലും ബേങ്ക് അക്കൗണ്ടുകളില്‍ 66 ലക്ഷം രൂപയും 23 ലക്ഷത്തിന്റെ ആഭരണങ്ങളുമുണ്ട്. മ്യൂച്ചല്‍ ഫണ്ടുകളിലും മറ്റ് ഓഹരികളിലുമായി 12 ലക്ഷത്തിന്റെ നിക്ഷേപവുമുണ്ട്. സ്വര്‍ണാഭരണങ്ങള്‍ 1.267 കിലോഗ്രാം വരും. 88 കിലോഗ്രാമാണ് വെള്ളി ആഭരണങ്ങളുള്ളത്. ഡല്‍ഹിയില്‍ സുല്‍ത്താന്‍പൂരിലെ ദേരാ മാണ്ഡി ഗ്രാമത്തില്‍ 4.86 കോടി രൂപ വരുന്ന 3.21 ഏക്കര്‍ ഭൂമിയുണ്ട്. റിസര്‍വ് ബേങ്കിന്റെ ബോണ്ടുകളും മാരുതി ടെക്‌നിക്കല്‍ സര്‍വീസസ് ലിമിറ്റഡിന്റെ പത്ത് ഓഹരികളും സ്വന്തം പേരിലുണ്ട്. ഇന്ത്യയില്‍ എവിടെയും സ്വന്തം പേരില്‍ വീടില്ല. ഇറ്റലിയില്‍ തറവാട് വീടുണ്ട്.
കഴിഞ്ഞ തിരഞ്ഞെടുപ്പിലെ സത്യവാങ്മൂലത്തില്‍ 2.518 കിലോഗ്രാം സ്വര്‍ണാഭരണം ഉണ്ടായിരുന്നു. ഇതുമായി തുലനം ചെയ്യുമ്പോള്‍ പതിനായിരം രൂപയുടെ അധിക വരുമാനമാണ് സോണിയക്കുണ്ടായത്. നേരത്തെ യൂകോ ബേങ്കില്‍ 28.61 ലക്ഷം രൂപ നിക്ഷേപമുണ്ടായിരുന്നു. വെസ്റ്റേണ്‍ ഇന്ത്യ ടാന്നെറീസില്‍ 500 ഓഹരികളും ഉണ്ടായിരുന്നു.

Latest