Connect with us

Gulf

ബുര്‍ജ് റഡാര്‍ വഴി വാഹനങ്ങള്‍ക്കിടയിലെ അകലക്കുറവ് പിടികൂടുന്നത് നീട്ടിവെച്ചെന്ന്

Published

|

Last Updated

ദുബൈ: ദുബൈ നഗരത്തിലെ നിരത്തുകളില്‍ ഈയിടെ സ്ഥാപിച്ച ബുര്‍ജ് റഡാര്‍ വഴി വാഹനങ്ങള്‍ക്കിടയിലെ അകലക്കുറവ് പിടികൂടുന്നത് നീട്ടിവെച്ചതായി ഗതാഗത വിഭാഗം. ദുബൈ പോലീസിലെ ഓപറേഷന്‍സ് തലവന്‍ മുഹമ്മദ് സൈഫ് അല്‍ സഫീന്‍ അറിയിച്ചു.
എന്നു മുതലാണ് വാഹനങ്ങള്‍ക്കിടയില്‍ അകലക്കുറവ് ബുര്‍ജ് റഡാര്‍ വഴി നിയമലംഘനമായി രേഖപ്പെടുത്തുകയെന്ന് പിന്നീട് അറിയിക്കുമെന്ന് കൃത്യമായ അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇത്തരത്തിലുള്ള നിയമലംഘനം പുതിയ റഡാര്‍ ക്യാമറകള്‍ വഴി രേഖപ്പെടുത്തില്ലെന്നും അല്‍ സഫീന്‍ വ്യക്തമാക്കി.
ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സമയങ്ങളില്‍ പ്രായോഗിക ബുദ്ധിമുട്ടുള്ളതാണ് നീട്ടിവെക്കലിന്റെ കാരണമെന്നും അല്‍ സഫീന്‍.
80 കി മി വേഗതയില്‍ ഓടുന്ന വാഹനം തൊട്ടുമുമ്പുള്ളതുമായി 30 മീറ്ററും 100 കിലോ മീറ്ററില്‍ ഓടുന്നത് 50 മീറ്ററും 120 കിലോ മീറ്ററില്‍ ഓടുന്നത് 70 മീറ്ററും തൊട്ടു മുമ്പിലുള്ള വാഹനവുമായി അകലം പാലിച്ചിരിക്കണം. നിശ്ചിത ട്രാക്കുകളില്‍ മാത്രമേ ഈ രീതി ബാധകമാക്കാന്‍ സാധിക്കുകയുള്ളൂവെന്നും അല്‍ സഫീന്‍ പറഞ്ഞു.