രാഹുലിനെതിരെ സ്മൃതി ഇറാനി മത്സരിക്കും

Posted on: April 1, 2014 7:34 am | Last updated: April 1, 2014 at 10:28 am

rahul and smrithiന്യൂഡല്‍ഹി: ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ അമേത്തിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സ്മൃതി ഇറാനി മത്സരിക്കും. ബി ജെ പിയുടെ തെരെഞ്ഞെടുപ്പ് കാര്യ സമിതിയില്‍ ഇക്കാര്യത്തില്‍ തീരുമാനമായി. ആം ആദ്മി പാര്‍ട്ടിക്കുവേണ്ടി കുമാര്‍ ബിശ്വാസും മണ്ഡലത്തില്‍ അമേത്തിയില്‍ നിന്ന് ജനവിധി തേടുന്നുണ്ട്.

ഹിന്ദി ടെലിവിഷന്‍ സീരിയലുകളിലെ പരിചിത മുഖമായ സ്മൃതി ഇറാനി ഇപ്പോള്‍ രാജ്യസഭാ എം പിയാണ്.