Connect with us

Articles

വേനല്‍ക്കാല രോഗങ്ങള്‍

Published

|

Last Updated

വേനല്‍ക്കാലം, ആഘോഷങ്ങളുടെയും മേളകളുടെയും കാലമാണ്. ആയതുകൊണ്ടുതന്നെ റോഡരികുകളിലെ തട്ടുകടകളില്‍ നിന്നും ആഘോഷ കേന്ദ്രങ്ങളിലെ ഉന്തുവണ്ടികളില്‍ നിന്നും താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ടീ സ്റ്റാളുകളില്‍ നിന്നും തുറന്നുവെച്ച ഭക്ഷണവും പാനീയവുമൊക്കെ കഴിക്കുന്നതും വ്യാപകമാണ്. ശുദ്ധമല്ലാത്ത വെള്ളമുപയോഗിച്ചുണ്ടാക്കുന്ന ഐസും ഐസ്‌ക്രീമും വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ വേനല്‍ക്കാല രോഗങ്ങളെ എളുപ്പത്തില്‍ ക്ഷണിച്ചുവരുത്തും അശ്രദ്ധയോടെയുള്ള തീറ്റയും കുടിയും.

കുട്ടികളുടെ കാര്യത്തില്‍ ഏറെ ശ്രദ്ധ ചെലുത്തേണ്ട കാലമാണിത്. വേനല്‍ രോഗങ്ങളില്‍ അധികവും പിടികൂടുന്നത് കുട്ടികളെയാണ്. അവധിക്കാല ആഘോഷത്തിമര്‍പ്പില്‍ കളിച്ചുല്ലസിക്കുന്ന കുട്ടികളുടെ ശുദ്ധിയുടെയും ആരോഗ്യത്തിന്റെയും കാര്യത്തില്‍ പല രക്ഷിതാക്കന്മാരും ശ്രദ്ധിക്കാറില്ല. ചളിയും പൊടിയും നിറഞ്ഞ സ്ഥലങ്ങളിലുള്ള കളിയും മാലിന്യം നിറഞ്ഞ പൊതുസ്ഥലങ്ങളിലെ കുളിയുമെല്ലാം രോഗങ്ങളെ ക്ഷണിച്ചുവരുത്തും. മലിനജലവും മലിനാന്തരീക്ഷവും രോഗങ്ങള്‍ വിതക്കുന്ന കാലമാണിതെന്നോര്‍ക്കണം. വേനല്‍ക്കാല രോഗങ്ങളുടെ കൂട്ടത്തില്‍ നിസ്സാരമായ ജലദോഷം മുതല്‍ മാരകമായ മഞ്ഞപ്പിത്തം വരെയുണ്ട്. രോഗങ്ങളില്‍ മിക്കതും വരുന്നതും പകരുന്നതും ശുചിത്വക്കുറവ് കൊണ്ടാണ്.

കരളിനെ ബാധിക്കുന്ന രോഗമാണ് മഞ്ഞപ്പിത്തം. പ്രവര്‍ത്തനക്ഷമതയിലെ മാന്ദ്യം പിത്തനാളികളില്‍ അടയാനോ ചുരുങ്ങാനോ കാരണമാകും. തല്‍ഫലമായി മാലിന്യങ്ങള്‍ രക്തത്തിലേക്ക് തിരികെയെത്തി അപകടകരമായ ബിലിറൂബിന്റെ തോത് വര്‍ധിപ്പിക്കും. ഇതാണ് മഞ്ഞപ്പിത്തത്തിന്റെ കാരണം. സാധാരണയായി കണ്ടുവരുന്ന മഞ്ഞപ്പിത്തം ഹെപ്പറ്റൈറ്റിസ് എ എന്ന വൈറസ് മൂലമുണ്ടാകുന്നതാണ്. വിശ്രമവും ശുചിത്വവും ആഹാര ക്രമീകരണവും തന്നെയാണ് ഇതിനുള്ള മരുന്ന്. എന്നാല്‍ ഹെപ്പറ്റൈറ്റിസ് ബി മൂലമുണ്ടാകുന്ന മഞ്ഞപ്പിത്തം ഗൗരവക്കാരനാണ്. ജീവന്‍ തന്നെ അപകടത്തിലാക്കുമിത്. അതുകൊണ്ടു തന്നെ മഞ്ഞപ്പിത്തത്തെ വേര്‍തിരിച്ച് അറിയേണ്ടതുണ്ട്.
വേനല്‍ കാലത്താണ് ഹൈപ്പറ്റൈറ്റിസ് എ വ്യാപകമാകുന്നത്. മലിനജലം കുടിക്കുന്നതിലൂടെയാണ് രോഗം പടരുന്നത്. കടും മഞ്ഞ നിറമുള്ള മൂത്രം, മഞ്ഞ നിറമുള്ള കണ്ണുകള്‍, പനി, ശരീര വേദന, വിശപ്പില്ലായ്മ, ക്ഷീണം, ഛര്‍ദി തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ കണ്ട ഉടനെ ഭക്ഷണം ക്രമീകരിച്ചാല്‍ രണ്ടാഴ്ചക്കകം രോഗം സുഖപ്പെടും. രോഗിക്ക് വിശപ്പിനനുസരിച്ച് മാത്രം ഭക്ഷണം നല്‍കുക. ആദ്യമാദ്യം പഴങ്ങളും സാവകാശം, വേവിച്ച ഭക്ഷണങ്ങളും കഴിച്ചു തുടങ്ങാം. മുത്താറിക്കഞ്ഞി, പൊടിയരിക്കഞ്ഞി തുടങ്ങി ദഹനം എളുപ്പമായവ കൊടുക്കുക. രോഗം ഭേദമായാലും ശ്രദ്ധ വേണം. അമിതമായ ഉപ്പ്, എരിവ്, മസാലകള്‍ എന്നിവ ഉപയോഗിക്കരുത്. അതുപോലെ വറുത്തതും പൊരിച്ചതും കഴിവതും ഒഴിവാക്കണം.

വാരിസെല്ലാസോസ്റ്റര്‍ വൈറസാണ് ചിക്കന്‍പോക്‌സിന് കാരണം. വായുവിലൂടെ പകരുന്ന രോഗമാണിത്. രോഗിയുമായി അടുത്ത് ഇടപഴകുമ്പോള്‍ മുഖത്തോട് മുഖം വരുന്നതിനാല്‍ രോഗിയുടെ വായയില്‍ നിന്ന് തെറിക്കുന്ന ഉമിനീരിന്റെ ചെറുകണങ്ങള്‍ രോഗമില്ലാത്തവര്‍ ശ്വസിക്കുമ്പോഴും രോഗി ചുമക്കുമ്പോഴും തുമ്മുമ്പോഴും വൈറസ് വായുവില്‍ കലര്‍ന്ന് മറ്റുള്ളവരുടെ ശ്വാസകോശത്തില്‍ പ്രവേശിക്കുന്നു. അങ്ങനെ രോഗം വളരെ പെട്ടെന്നു പടര്‍ന്ന് പിടിക്കും.
ഒരാളുടെ ശരീരത്തില്‍ രോഗാണു പ്രവേശിച്ച് രണ്ടാഴ്ചക്കകം മാത്രമാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക. പനി, ശരീരവേദന, എന്നിവയാണ് ആദ്യ ലക്ഷണങ്ങള്‍. താമസിയാതെ ശരീരത്തില്‍ കുമിളകള്‍ പൊങ്ങിത്തുടങ്ങുന്നു. ആദ്യം ജലകണികകള്‍ കണക്കെ സുതാര്യമായും പിന്നീട് ഇളം മഞ്ഞനിറമുള്ള കുരുക്കളായും മാറുന്നു.
പലപ്പോഴും നെഞ്ചിലോ പുറംഭാഗത്തോ ആണ് ആദ്യം കാണുക. ചിക്കന്‍പോക്‌സ് കൂടുതലും പകരുന്നത് കുട്ടികളിലാണ്. അപൂര്‍വമായി മാത്രമേ ഇത് അപകടങ്ങള്‍ ഉണ്ടാക്കാറുള്ളു. എന്നാല്‍ വാര്‍ധക്യത്തില്‍ രോഗം പിടിപെട്ടാല്‍ ഗുരുതരമാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അവരില്‍ മറ്റു പല രോഗമായും അത് മാറാനിടയുണ്ട്. ദഹിക്കാന്‍ എളുപ്പമുള്ള ഭക്ഷണവും വിശ്രമവും നല്‍കിയാല്‍ രണ്ടാഴ്ചകൊണ്ട് രോഗം സുഖപ്പെടും. ചിക്കന്‍ പോക്‌സ് പിടിപെട്ട രോഗിയുടെ ശരീരത്തില്‍ കുമിളകള്‍ പൊങ്ങുന്നതിന് ഒന്നോ രണ്ടോ ദിവസം മുമ്പ് തന്നെ രോഗം പകരാവുന്നതാണ്. കുമിളകളെല്ലാം കരിഞ്ഞ് കഴിയുന്നത് വളരെ വേഗം പകരാനിടയുണ്ട്. കുമിളകള്‍ കരിയാന്‍ തുടങ്ങിയാല്‍ നല്ല ചൊറിച്ചില്‍ അനുഭവപ്പെടും. ചൊറിഞ്ഞ് കുരുക്കള്‍ പൊട്ടിയാല്‍ അവ വ്രണമായി ശരീരത്തില്‍ കറുത്ത കലകള്‍ ഉണ്ടാക്കുന്നതാണ്. അതിനാല്‍ രോഗിയുടെ നഖങ്ങള്‍ വെട്ടി വൃത്തിയാക്കണം. കുട്ടികളിലാണ് ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടത്.

വേനല്‍ കാലത്ത് സാധാരണയായി ഉണ്ടാകുന്ന രോഗമാണ് വയറിളക്കം. റോട്ടോ വൈറസാണ് രോഗകാരണം. മലിനമായ ഭക്ഷണം, വെള്ളം എന്നിവയുടെ ഉപയോഗമാണ് രോഗം വരുത്തുന്നത്. ഇതിനോടനുബന്ധിച്ച് ചിലപ്പോള്‍ പനിയും ഛര്‍ദിയും ഉണ്ടാകാറുണ്ട്. അപ്പോള്‍ രോഗം ഗുരുതരമാകും. രോഗം ഭീതിദമല്ലെങ്കില്‍ വീട്ടില്‍ തന്നെ ചികിത്സ നടത്താവുന്നതാണ്. ഒ ആര്‍ എസ് എന്നറിയപ്പെടുന്ന ഓറല്‍ റീ ഹൈഡ്രേഷന്‍ സാള്‍ട്ട്(ഒ ആര്‍ എസ്) ശുദ്ധ വെള്ളത്തില്‍ ചേര്‍ത്ത് നല്‍കിയാല്‍ സുഖപ്പെടുന്നതാണ്. കഞ്ഞിവെള്ളത്തില്‍ ഉപ്പിട്ട് നല്‍കിയാലും ശരീരത്തിലെ ജലനഷ്ടം തടഞ്ഞ് ആരോഗ്യം വീണ്ടെടുക്കാവുന്നതാണ്.
വേനല്‍ കാലത്താണ് ടൈഫോയ്ഡ് രോഗം കൂടുതലുണ്ടാകുന്നത്. ചൂടുകാലത്തെ ജലനഷ്ടവും ശാരീരിക ക്ഷീണവും ഒരു പരിധി വരെ രോഗകാരണമായേക്കാം. കടുത്ത പനിയും തലവേദനയും ശാരീരിക ക്ഷീണവുമാണ് ടൈഫോയിഡിന്റെ ലക്ഷണങ്ങള്‍. ഛര്‍ദിയും വയര്‍ സംബന്ധമായ രോഗങ്ങളും അനുബന്ധമായി ഉണ്ടാകാറുണ്ട്. രോഗലക്ഷണം കണ്ട ഉടന്‍ ഡോക്ടറെ കണ്ട് ചികിത്സ തേടുക.

ചൂടുകാലത്ത് ഒട്ടനവധി ത്വക്ക് രോഗങ്ങള്‍ ഉണ്ടാകാറുണ്ട്. ശരീര ശുചിത്വത്തിലൂടെ മുഴുവന്‍ ത്വക്ക് രോഗങ്ങളും സുഖപ്പെടുത്താവുന്നതാണ്. വേനല്‍ക്കാല ത്വക്ക് രോഗങ്ങളില്‍ ഏറ്റവും മുന്‍പന്തിയിലുള്ളത് ചൂടുകുരുവാണ്. അമിത വിയര്‍പ്പ് കാരണം ഉണ്ടായിത്തീരുന്നതാണിത്. ശരീരത്തിന്റെ നിര്‍മല ഭാഗങ്ങളിലാണ് ഇത് കൂടുതലുണ്ടാകുന്നത്. ശരീരമാസകലമിത് ഉണ്ടാകുന്നവരുണ്ട്. ഇത് കാരണം ചൊറിച്ചിലും നീറ്റലും അനുഭവപ്പെടുന്നു.
അമിത വിയര്‍പ്പ് മൂലം ഉണ്ടാകുന്ന മറ്റൊരു രോഗമാണ് ഫംഗസ് ബാധ. വിയര്‍പ്പ് കെട്ടി നില്‍ക്കാന്‍ സാധ്യതയുള്ള ശരീരത്തിന്റെ ഒടിവുകളിലും ചുളിവുകളിലുമാണ് അണുബാധ പിടിപെടുന്നത്. ഇത് ചൊറിച്ചിലുമുണ്ടാക്കുന്നവയാണ്. ഫംഗസ് ബാധ സാംക്രമിക രോഗമാണ്. വീട്ടില്‍ ഒരാള്‍ക്ക് രോഗം വന്നാല്‍ രോഗി ഉപയോഗിച്ച സോപ്പ്, ടവ്വല്‍ മുതലായവയിലൂടെ രോഗം വളരെ പെട്ടെന്ന് മറ്റുള്ളവരിലേക്ക് പകരുന്നു. ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ രോഗം വരാതെ സംരക്ഷിക്കാവുന്നതാണ്.

Latest