എളങ്കൂര്‍ ജി യു പി സ്‌കൂള്‍ ശതാബ്ദി ആഘോഷം: സമാപന പരിപാടികള്‍ക്ക് നാളെ തുടക്കം

Posted on: March 28, 2014 9:05 am | Last updated: March 28, 2014 at 9:05 am
SHARE

വണ്ടൂര്‍: എളങ്കൂര്‍ ജി യു പി സ്‌കൂളിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെ സമാപന പരിപാടികള്‍ക്ക് നാളെ തുടക്കമാകും.
രണ്ട് മാസം നീണ്ടു നിന്ന വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി പൂര്‍വ വിദ്യാര്‍ഥി സംഗമം, നാടന്‍പാട്ട് ശില്‍പ്പശാല, പൂര്‍വ അധ്യാപക സംഗമം, നാടന്‍ കായിക മേള തുടങ്ങി, നാടക പരിശീലന ക്യാമ്പ് തുടങ്ങി വിവിധ പരിപാടികള്‍ നേരത്തെ നടത്തിയിരുന്നു.
നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് സാംസ്‌കാരിക സമ്മേളനവും പൂര്‍വ വിദ്യാര്‍ഥികളുടെ കലാപരിപാടികളും നടക്കും. വിനോദ സഞ്ചാര മന്ത്രി എ പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. പി ശ്രീരാമ കൃഷ്ണന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും.
ജില്ലാ കലക്ടര്‍ ബിജു സുവനീര്‍ പ്രകാശന കര്‍മ്മം നിര്‍വഹിക്കും. നിലമ്പൂര്‍ ആയിഷ മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ പരിപാടികളില്‍ സംബന്ധിക്കും.
30ന് വൈകീട്ട് നടക്കുന്ന പൊതുസമ്മേളനം അഡ്വ. എം ഉമര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് അംഗം വി എം ശൗക്കത്ത് അധ്യക്ഷതവഹിക്കും. കവി പി കെ ഗോപി മുഖ്യപ്രഭാഷണം നടത്തും.