Connect with us

Malappuram

2009ല്‍ 17 സ്ഥാനാര്‍ഥികള്‍; ഇത്തവണ 21

Published

|

Last Updated

മലപ്പുറം: 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് നാലും പൊന്നാനിയില്‍ 13 സ്ഥാനാര്‍ഥികളുമാണുണ്ടായിരുന്നത്. 2014 ല്‍ ഇത് 10 ഉം പതിനൊന്നുമായി. മലപ്പുറത്താണ് സ്ഥാനാര്‍ഥികളുടെ എണ്ണം കൂടിയത്. 2009 ല്‍ മലപ്പുറത്ത് ഇ അഹമ്മദ് , ടി കെ ഹംസ, അഡ്വ. എന്‍. അരവിന്ദന്‍ , അഡ്വ. ഇ എ അബൂബക്കര്‍ എന്നിവരായിരുന്നു സ്ഥാനാര്‍ഥികള്‍.
പൊന്നാനിയില്‍ ഇ ടി മുഹമ്മദ് ബശീര്‍, ഡോ.ഹുസൈന്‍ രണ്ടത്താണി, കെ ജനചന്ദ്രന്‍മാസ്റ്റര്‍, പി കെ മുഹമ്മദ്, സ്വതന്ത്രന്മാരായ അബ്ദുറഹ്മാന്‍ , ഡോ. ആസാദ്, പുല്ലാനി ഗോവിന്ദന്‍, ഹുസൈന്‍ ഇടയത്ത് , ഹുസൈന്‍ കാടയ്ക്കല്‍, ഹുസൈന്‍ ചെറിച്ചിയില്‍, ഹുസൈന്‍, ഡോ. ഹുസൈന്‍ , കെ സദാനന്ദന്‍ എന്നിവരായിരുന്നു സ്ഥാനാര്‍ഥികള്‍. പൊന്നാനിയിലെ വി അബ്ദു ര്‍റഹ്മാന് മാത്രം ഇത്തവണ മൂന്ന് അപരന്‍മാരാണ് മത്സര രംഗത്തുള്ളത്.