കോണി കയറാന്‍ അഹമ്മദും ഇ ടി മുഹമ്മദ് ബശീറും; കപ്പും സോസറുമായി അബ്ദുര്‍റഹ്മാന്‍

Posted on: March 27, 2014 7:45 am | Last updated: March 27, 2014 at 7:45 am
SHARE

തിരൂര്‍: ചിഹ്നങ്ങള്‍ അനുവദിച്ചതോടെ തിരഞ്ഞെടുപ്പിന്റെ പ്രചാരണരംഗം കൂടുതല്‍ ചൂടുപിടിക്കുന്നു. എണ്ണപ്പെട്ട ദിനങ്ങള്‍ പരമാവധി മുതലെടുത്ത് വോട്ട് പെട്ടിയിലാക്കാന്‍ തങ്ങളുടെ ചിഹ്നങ്ങള്‍ നാട്ടുകാരെ ബോധ്യപ്പെടുത്തുന്നതിലാണ് രാഷ്ട്രീയപ്പാര്‍ട്ടികളുടെ ശ്രമം.
ടൗണുകള്‍ കേന്ദ്രീകരിച്ച്് വാഹനപ്രചരണം തുടങ്ങിക്കഴിഞ്ഞു. അനൗണ്‍സ്‌മെന്റ് വാഹനങ്ങള്‍ തലങ്ങും വിലങ്ങും ഒടിത്തുടങ്ങി. കേരളത്തിലെ തന്നെ ശ്രദ്ധേയമായ മണ്ഡലമായ പൊന്നാനിയിലെ പ്രമുഖ സ്ഥാര്‍ത്ഥികള്‍ ചൂടും വെയിലും വകവെക്കാതെ പ്രചരണത്തില്‍ തന്നെയാണ്. മരണവീടായാലും കല്ല്യാണവീടായാലും ഓടിയെത്തി കാര്യങ്ങളന്വേഷിച്ച് തങ്ങളുടെ സാന്നിധ്യം ഉറപ്പാക്കി അവര്‍ മുന്നേറുന്നു. യു ഡി എഫ് സ്ഥാനാര്‍ഥി ഇ ടി മുഹമ്മദ് ബശീര്‍ ഇപ്പോഴും തികഞ്ഞ ആത്മവിശ്വാസത്തില്‍ തന്നെയാണ് നാട്ടുകാരെ കാണാനെത്തുന്നത്. ചെറുചിരിയുടെ അകമ്പടിയില്‍ എല്ലാം ഭദ്രമാണെന്ന മറുപടിയാണ് അദ്ദേഹം പറഞ്ഞുവെക്കുന്നത്.
അതേസമയം ചിഹ്നം ആയതോടെ അത് മറക്കരുതെന്ന ഓര്‍മ്മപ്പെടുത്തലാണ് അബ്ദുറഹിമാന്റെ ആത്മഗതം. താന്‍ ഉദ്ദേശിച്ച ചിഹ്നം കിട്ടിയില്ലെങ്കിലും ലഭിച്ച കപ്പും സോസറും തനിക്ക് വിജയത്തിന്റെ പാനീയം സമ്മാനിക്കുമെന്ന ഉറപ്പാണ് അദ്ദേഹത്തിനുള്ളത്. നേരം കളയാനില്ലെന്നും ആ സമയത്ത് തന്റെ നാട്ടുകാരെ പരിചയപ്പെടുന്നതാണ് തനിക്കിഷ്ടമെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം. കോട്ടക്കല്‍ ഭാഗങ്ങളിലെ ഗ്രാമങ്ങളിലായിരുന്നു ഇ ടി മുഹമ്മദ് ബശീര്‍ ഇന്നലെ ചെലവഴിച്ചത്. അബ്ദുറഹിമാനാകട്ടെ പുറത്തൂര്‍ പഞ്ചായത്തിലെയും സമീപപ്രദേശങ്ങളിലെയും ഉള്‍ഗ്രാമങ്ങളിലൂടെ ഇന്നലെ പര്യടനം നടത്തി.
കോണി കയറാന്‍ അഹമ്മദും ഇ ടി മുഹമ്മദ് ബശീറും;