ആധാര്‍ നിര്‍ബന്ധമല്ലെന്ന് വീണ്ടും സുപ്രീംകോടതി

Posted on: March 24, 2014 1:36 pm | Last updated: March 25, 2014 at 12:02 am
SHARE

aadhaarന്യൂഡല്‍ഹി: സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ലെന്ന് വീണ്ടും സുപ്രീംകോടതി. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവുകള്‍ പിന്‍വലിക്കണമെന്നും ഉടമയുടെ സമ്മതമില്ലാതെ ആധാറിലെ വിവരങ്ങള്‍ പങ്കുവെക്കരുതെന്നും കോടതി നിര്‍ദേശിച്ചു. ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് നല്‍കിയ ഹരജികള്‍ പരിഗണിച്ചാണ് കോടതി നടപടി.

പാചക വാതക സബ്‌സിഡിക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടി സുപ്രീംകോടതി നേരത്തെ റദ്ദാക്കിയായിരുന്നു. ഇതിനെതിരെ പെട്രോളിയം മന്ത്രാലയം പുനഃപരിശോധനാ ഹരജി നല്‍കിയിരിക്കുകയാണ്. അതിനിടെയാണ് ആധാറുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ സുപ്രീംകോടതിയുടെ വിധി വന്നിരിക്കുന്നത്.