പാമ്പുകടിയേറ്റ് മരിച്ചെന്ന കരുതിയ ഭര്‍ത്താവ് തിരിച്ചുവന്നപ്പോള്‍ ഭാര്യ സഹോദര ഭാര്യയായി

Posted on: March 20, 2014 8:44 pm | Last updated: March 20, 2014 at 8:44 pm
SHARE

snakeബരേലി: പാമ്പുകടിയേറ്റ് മരിച്ചെന്ന് കരുതിയ യുവാവ് തിരിച്ചു വന്നപ്പോള്‍ ഭാര്യ സഹോദര ഭാര്യയായിപ്പോയതിന്റെ വിഷമത്തിലാണ് ഉത്തര്‍പ്രദേശുകാരനായ ചത്രപാല്‍. 11 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ചത്രപാലിന് പാമ്പുകടിയേറ്റത്. അബോധവാസ്ഥയിലായ ഇയാള്‍ മരിച്ചെന്നു കരുതി മതാചാര പ്രകാരം മൃതദേഹം നദിയിലൊഴുക്കുകയായിരുന്നു.

മറ്റേതോ കരയില്‍ ചെന്നടിഞ്ഞ ചത്രപാലിന് ബോധം വീണെങ്കിലും ഓര്‍മ്മശക്തി നഷ്ടമായിരുന്നു. ഇതേതുടര്‍ന്ന് വര്‍ഷങ്ങളോളം അലഞ്ഞു. അതിനിടെ ഇയാളുടെ ഭാര്യ ഊര്‍മ്മിള വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഭര്‍തൃ സഹോദരനെ വിവാഹം കഴിക്കുകയായിരുന്നു.

ഭര്‍ത്താവ് തിരിച്ചുവന്നതിനാല്‍ ഇനി ആരെ സ്വീകരിക്കുമെന്ന ആശയക്കുഴപ്പത്തിലാണ് ഊര്‍മ്മിള. കുടുംബത്തിലെ മുതിര്‍ന്നവര്‍ തീരുമാനിക്കട്ടെ എന്നാണ് ഭര്‍ത്താക്കന്‍മാരുടെ നിലപാട്.