Connect with us

International

തായ്‌വാന്‍ പാര്‍ലിമെന്റ് വിദ്യാര്‍ഥികള്‍ പിടിച്ചെടുത്തു

Published

|

Last Updated

_73669178_021585284reu

തായ്‌വാന്‍ പാര്‍ലിമെന്റിനുള്ളില്‍ ബാനറുകളുമായി വിദ്യാര്‍ഥി പ്രക്ഷോഭകര്‍

തായ്പയ്: ചൈനയുമായുള്ള വ്യാപാര കരാറില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് വിദ്യാര്‍ഥികള്‍ തായ്‌വാന്‍ പാര്‍ലിമെന്റ് പിടിച്ചെടുത്തു. ഇവരെ ഒഴിപ്പിക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. ചൊവ്വാഴ്ച രാത്രിയാണ് പ്രതിഷേധക്കാര്‍ പാര്‍ലിമെന്റിലേക്ക് ഇരച്ചെത്തിയത്. വ്യാപാര കരാറിലൂടെ തായ്‌വാന്റെ സാമ്പത്തിക മേഖലക്ക് ചൈന കനത്ത ആഘാതം ഏല്‍പ്പിക്കുമെന്നും സമ്മര്‍ദത്തിന് കീഴടങ്ങേണ്ടി വരുമെന്നും പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ ജൂണില്‍ കരാര്‍ ഒപ്പ് വെച്ചിട്ടുണ്ടെങ്കിലും പാര്‍ലിമെന്റ് ഇതുവരെ അംഗീകരിച്ചിട്ടില്ല.
ഇരുരാഷ്ട്രങ്ങളുടെയും സേവന മേഖലകളില്‍ നിക്ഷേപിക്കാന്‍ അവസരമൊരുക്കുന്നതാണ് കരാര്‍. പാര്‍ലിമെന്ററി സംയുക്ത സമിതി കരാറിനെ സംബന്ധിച്ച് ചര്‍ച്ച ചെയ്‌തെന്നും അംഗീകരിച്ചെന്നും ഭരണകക്ഷി എം പിമാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പ്രക്ഷോഭം ഉടലെടുത്തത്. പാര്‍ലിമെന്റില്‍ വിശദ ചര്‍ച്ചയും സൂക്ഷ്മ പരിശോധനയും കൂടാതെ കരാര്‍ അംഗീകരിക്കരുതെന്ന് വിദ്യാര്‍ഥി നേതാവ് പറഞ്ഞു. ചൈനയുടെ മികച്ച സാമ്പത്തിക പങ്കാളിയാണ് തായ്‌വാന്‍.

Latest