റഷ്യ-ക്രിമിയ കരാര്‍ ഒപ്പുവെച്ചു

Posted on: March 18, 2014 9:50 pm | Last updated: March 19, 2014 at 1:16 pm

putinമോസ്‌കോ: റഷ്യയും ക്രിമിയയും തമ്മിലുള്ള ലയനകരാര്‍ ഒപ്പുവെച്ചു. റഷ്യന്‍ പ്രസിഡന്റ് പുടിനും ക്രിമിയന്‍ പ്രധാനമന്ത്രിയുമാണ് കരാറില്‍ ഒപ്പുവെച്ചത്. എന്നാല്‍ തീരുമാനം അംഗീകരിക്കില്ലെന്ന് ഉക്രൈന്‍ വ്യക്തമാക്കി. അതിനിടെ റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി ഫോണില്‍ ചര്‍ച്ച നടത്തി. ക്രിമിയയുടെ ലയനവുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ അദ്ദേഹത്തെ ധരിപ്പിക്കുന്നതിനാണ് പുടിന്‍ ഫോണില്‍ വിളിച്ചത്.

അതേസമയം ജി എട്ട് രാജ്യങ്ങളില്‍ നിന്ന് റഷ്യയെ സസ്‌പെന്റ് ചെയ്തതായി ഫ്രഞ്ച് വിദേശകാര്യ മന്ത്രി ലോറന്റ് ഫാബിയസ് അറിയിച്ചു. ജി എട്ട് യോഗങ്ങളില്‍ റഷ്യക്ക് ഇനി പങ്കെടുക്കാന്‍ സാധിക്കില്ല. അതേസമയം ജൂണ്‍ ആറിന് ഫ്രാന്‍സ് സന്ദര്‍ശിക്കാന്‍ പുട്ടിനുള്ള ക്ഷണം നിലനില്‍ക്കവെയാണ് ഫ്രാന്‍സ് ഇക്കാര്യം അറിയിച്ചത്. ജി എട്ടിന്റെ ഇപ്പോഴത്തെ അധ്യക്ഷനാണ് ഫ്രഞ്ച് വിദേശകാര്യ മന്ത്രി.

ക്രിമിയയെ റഷ്യയുമായി കൂട്ടിച്ചേര്‍ക്കാന്‍ ശ്രമം നടത്തിയതിനാലാണ് റഷ്യയെ പുറത്താക്കാന്‍ തീരുമാനിച്ചത്. അതിനെതിരെ ഫ്രാന്‍സ്, യു എസ് അടക്കമുള്ള രാജ്യങ്ങള്‍ ശക്തമായ എതിര്‍പ്പുന്നയിച്ചിരുന്നു. ലോകത്തെ ഏറ്റവും ശക്തമായ മുന്നണിയാണ് ജി 8 രാജ്യങ്ങളുടെ ഐക്യസംഘടന. ഇതില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ടാല്‍ രാഷ്ട്രീയമായി മാത്രമല്ല സാമ്പത്തികമായും റഷ്യക്ക് ബുദ്ധിമുട്ടികള്‍ നേരിടേണ്ടിവരും.

ALSO READ  സ്പുട്‌നിക് വാക്‌സിന്‍: ഇന്ത്യയും റഷ്യയും ചര്‍ച്ച ചെയ്യുന്നു