ദക്ഷിണാഫ്രിക്കയില്‍ വെള്ളപ്പൊക്കം; 32 മരണം

Posted on: March 18, 2014 10:41 am | Last updated: March 18, 2014 at 11:53 pm
SHARE

Floodജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 32 പേര്‍ മരിച്ചു. 3,000 പേരെ മാറ്റിപാര്‍പ്പിച്ചെന്നും അധികൃതര്‍ പറയുന്നു. നിരവധി പേരെ കാണാതായിട്ടുണ്ട്. ലിംപാപോ ജില്ലയിലാണ് മഴ കനത്ത നാശം വിതച്ചത്. രാജ്യത്തിന്റെ മറ്റിടങ്ങളിലും മഴക്കെടുതിയിലാണ്. വിവിധ പ്രദേശങ്ങളിലായി നിരവധിയാളുകള്‍ കുടുങ്ങികിടക്കുന്നുണ്ടെന്നാണ് വിവരം. ഇവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.