ജമ്മു കാശ്മീരില്‍ കന്നി വോട്ടര്‍മാര്‍ 3.5 ലക്ഷം

    Posted on: March 16, 2014 6:00 am | Last updated: March 16, 2014 at 12:49 am
    SHARE

    jammu kashmir embജമ്മു: ജമ്മു കാശ്മീരില്‍ ഇത്തവണ പോളിംഗ് ബുത്തിലേക്ക് പോകുന്നവരില്‍ 3.5 ലക്ഷം പേര്‍ കന്നി വോട്ടര്‍മാര്‍. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തി വരികയാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഉമംഗ് നൂറുല്ല പറഞ്ഞു. വിവിധ ജില്ലകളിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി അദ്ദേഹം വീഡിയോ കോണ്‍ഫറന്‍സ് വഴി ഒരുക്കങ്ങള്‍ വിലയിരുത്തി.
    253 നിരീക്ഷകരെ വിവിധ സ്ഥലങ്ങളില്‍ നിയോഗിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിനെ കുറിച്ച് ജനങ്ങളില്‍ ബോധവത്കരണം നടത്താന്‍ റേഡിയോയില്‍ ദിവസം പത്ത് തവണ പരസ്യം നല്‍കുന്നുണ്ട്. സ്വകാര്യ എഫ് എം സ്റ്റേഷനുകള്‍ വഴിയും കമ്മീഷന്‍ ബോധവത്കരണം നടത്തുന്നുണ്ട്. മാര്‍ച്ച് ഒമ്പത് വരെ പുതിയ വോട്ടര്‍മാരെ ചേര്‍ത്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ബി എസ് എന്‍ എല്‍ ശൃംഖല വഴി ബള്‍ക്ക് എസ് എം എസ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.