ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടനില്‍ സ്‌ഫോടനത്തില്‍ കെട്ടിടം തകര്‍ന്നു

Posted on: March 12, 2014 8:21 pm | Last updated: March 12, 2014 at 8:21 pm
SHARE

newyorkന്യീയോര്‍ക്ക്: അമേരിക്കയിലെ മാന്‍ഹാട്ടനില്‍ സ്‌ഫോടനത്തില്‍ കെട്ടിടം തകര്‍ന്നു. ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. 116 സ്ട്രീറ്റ്, പാര്‍ക്ക് അവന്യൂ എന്നിവിടങ്ങളിലാണ് സംഭവം നടന്നത്. അഞ്ച് നിലകളുള്ള കെട്ടിടത്തില്‍ നിന്ന് സ്‌ഫോടനശബ്ദം കേട്ടതായി സമീപവാസികളെ ഉദ്ദരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
11 പേര്‍ക്ക് പരുക്ക് പറ്റിയതയായാണ് പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നത്. സ്‌ഫോടനത്തെത്തുടര്‍ന്ന് കെട്ടിടം തകരുകയായിരുന്നു എന്നാണ് ന്യൂയോര്‍ക്ക് പോലീസിന്റെ വക്താവ് അറിയിച്ചത്.