സ്മാര്‍ട് ഫോണില്‍ ഐഫോണ്‍ മുന്നില്‍

Posted on: March 10, 2014 10:43 pm | Last updated: March 10, 2014 at 10:43 pm

iphone5_together_final_116-100005602-galleryദുബൈ: യു എ ഇയില്‍ കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട് ഫോണ്‍, ഐ ഫോണ്‍ ഫൈവ്. മൊത്തം സ്മാര്‍ട്ട് ഫോണ്‍ ഹാന്‍ഡ് സെറ്റിന്റെ മൂന്നു ശതമാനം ഐഫോണ്‍ ഫൈവാണ് ഉപയോഗിക്കുന്നത്. രണ്ടാം സ്ഥാനം സാംസങ്ങ് എസ് ത്രീക്കാണ്. 2.6 ശതമാനമാണ് ഇതിന്റെ കമ്പോള ഓഹരി. ഐഫോണ്‍ ഫോര്‍ എസ്, ഐ ഫോണ്‍ ഫോര്‍ എന്നിവ തൊട്ടുപിന്നാലെയുണ്ട്.
എന്നാല്‍ 51.5 ശതമാനം ആളുകള്‍ ഉപയോഗിക്കുന്നത് നോക്കിയയാണെന്നും സ്ഥിതി വിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നു. നോക്കിയ 101 ആണ് കൂടുതല്‍ വിറ്റുപോകുന്നത്.