ആശിഷ് ഖേതന്‍ ഡല്‍ഹിയില്‍ എ എ പി സ്ഥാനാര്‍ത്ഥി

Posted on: March 10, 2014 2:56 pm | Last updated: March 11, 2014 at 1:05 am
SHARE

ashishന്യൂഡല്‍ഹി: പ്രമുഖ അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍ ആശിഷ് ഖേതന്‍ ഡല്‍ഹിയില്‍ നിന്ന് ആം ആദ്മി പാര്‍ട്ടി (എ എ പി) ടിക്കറ്റില്‍ ജനവിധി തേടും. എ എ പി പുറത്തിറക്കിയ 60 പേരടങ്ങിയ ഏറ്റവും പുതിയ പട്ടികയിലാണ് ആശിഷിന്റെ പേരുള്ളത്. ഇതോടെ ഡല്‍ഹിയിലെ ഏഴ് മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥിയായി. എ എ പിയുടെ നാലാം സ്ഥാനാര്‍ത്ഥിപ്പട്ടികയാണിത്. ഇതിനകം 130 സ്ഥാനാര്‍ഥികളെ എ എ പി പ്രഖ്യാപിച്ചു. മുന്‍ ഇന്‍ഫോസിസ് ബോര്‍ഡ് അംഗം ബി ബാലകൃഷ്ണന്‍ ബാംഗ്ലൂര്‍ സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് നിരവധി സ്റ്റിംഗ് ഓപറേഷന്‍ നടത്തിയ മാധ്യമപ്രവര്‍ത്തകനാണ് ആശിഷ് ഖേതന്‍. ഏറ്റവുമൊടുവില്‍ ഗുജറാത്ത് സര്‍ക്കാര്‍ നിരീക്ഷിക്കാന്‍ ഉത്തരവിട്ട യുവതിയുമായി മോഡിക്ക് ബന്ധമുണ്ടെന്നതിന്റെ തെളിവുകള്‍ ആഷിശ് ഖേതന്‍ ഇപ്പോള്‍ എഡിറ്ററായ വെബ്‌സൈറ്റ് ഗുലൈല്‍ ഡോട് കോം പുറത്തുവിട്ടിരുന്നു.