ഡല്‍ഹി കാഠ്മണ്ഡു വിമാനത്തിന് ലാന്റിംഗിനിടെ തീപ്പിടിച്ചു

Posted on: March 8, 2014 5:40 pm | Last updated: March 9, 2014 at 10:45 am

Indigo airlinesകാഠ്മണ്ഡു: ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഡല്‍ഹി കാഠ്മണ്ഡു വിമാനത്തിന് ലാന്റിംഗിനിടെ തീപ്പിടിച്ചു. കാഠ്മണ്ഡു വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയാണ് തീപ്പിടുത്തമുണ്ടായത്. അപകടം നടക്കുമ്പോള്‍ 182 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.

ലാന്റിംഗിനിടെ വലത് ബ്രേക്ക് അസംബ്ലിയില്‍ തീയും പുകയും ശ്രദ്ധയില്‍പെട്ട ഗ്രൗണ്ട് എഞ്ചിനീയര്‍മാരുടെ അവസരോചിത ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. അപകട കാരണം വ്യക്തമായിട്ടില്ല.