ഗവര്‍ണര്‍ നിഖില്‍കുമാര്‍ രാജിവെച്ചു; ഷീലാ ദീക്ഷിത് പുതിയ ഗവര്‍ണര്‍

Posted on: March 4, 2014 10:15 pm | Last updated: March 6, 2014 at 5:07 am
SHARE

nikhilkumaraskmeany

തിരുവനന്തപുരം: കേരളാ ഗവര്‍ണര്‍ നിഖില്‍കുമാര്‍ രാജിവെച്ചു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് രാജിവെച്ചത്. രാജിക്കത്ത് നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ച് രാഷ്ട്രപതിക്ക് ഫാകസയച്ചു.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ആര്‍ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവുമായി പറ്റ്‌നയില്‍ നിഖില്‍കുമാര്‍ ചര്‍ച്ച നടത്തിയിരുന്നു. ബീഹാറിലെ ഔറംഗാബാദില്‍ നിന്ന് നിഖില്‍കുമാര്‍ മത്സരിച്ചേക്കുമെന്നാണ് വിവരം. മുമ്പ് ഇതേ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസിനുവേണ്ടി ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിച്ചിട്ടുള്ള ആളാണ് നിഖില്‍കുമാര്‍. ഇദ്ദേഹത്തിന്റെ ഭാര്യ ശ്യാമ സിന്‍ഹയും ഇതേ മണ്ഡലത്തിലെ എം പിയായിരുന്നു.

ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് പുതിയ കേരള ഗവര്‍ണറാവും. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ നടന്നു. ഔദ്യോഗിക പ്രഖ്യാപനം രാവിലെയുണ്ടാവുമെന്നാണ് സൂചന.