മോദി മോഡല്‍ നടപ്പാക്കിയാല്‍ തല കാണില്ല: കുഞ്ഞാലിക്കുട്ടി

Posted on: March 4, 2014 7:23 am | Last updated: March 4, 2014 at 7:23 am
SHARE

kunjalikkuttyതൃശ്ശൂര്‍: നരേന്ദ്ര മോദിയോ ഗുജറാത്തോ അല്ല, കേരളമാണ് രാജ്യത്തിന് മാതൃകയെന്ന് പി കെ കുഞ്ഞാലിക്കുട്ടി. മോദി മോഡല്‍ കേരളത്തില്‍ നടപ്പാക്കിയാല്‍ തല കാണില്ല. മുസ്‌ലിം ലീഗ് ജില്ലാ പ്രചാരണ ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസനകാര്യത്തില്‍ എത്രയോ മുന്നിലാണ് കേരളം. ഗുജറാത്ത് കേരളത്തിന്റെ അടുത്തെത്തണമെങ്കില്‍ 25 വര്‍ഷം കഴിയണം. 2003ല്‍ ഐ ടി സാക്ഷരതയുണ്ടാക്കിയ സംസ്ഥാനമാണ് കേരളം. ലോകത്തെവിടെയെടുത്താലും ഐ ടി രംഗത്തും മറ്റ് പ്രൊഫഷനല്‍ രംഗത്തും മലയാളികളാണ് മുന്നില്‍. അത് യു ഡി എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നേട്ടമാണെന്നും കുഞ്ഞാലിക്കുട്ടി അവകാശപ്പെട്ടു.