മോദിക്കെതിരെ കെജ്‌രിവാള്‍ മത്സരിച്ചേക്കും

Posted on: March 3, 2014 6:15 am | Last updated: March 4, 2014 at 12:12 am
SHARE

modi and kejriwalകാണ്‍പൂര്‍: ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്കതിരെ ആം ആദ്മി പാര്‍ട്ടി മേധാവി അരവിന്ദ് കെജ്‌രിവാള്‍ മത്സരിച്ചേക്കും. മോദി വാരാണസിയില്‍ നിന്ന് മത്സരിക്കുകയാണെങ്കില്‍ എതിരിടാന്‍ കെജ്‌രിവാള്‍ രംഗത്തിറങ്ങുമെന്ന് എ എ പി നേതാവ് മനീഷ് സിസോദിയ സൂചിപ്പിച്ചു. മോദിക്കെതിരെ മത്സരിക്കണമെന്ന് എ എ പിയുടെ മറ്റൊരു നേതാവ് സഞ്ജയ് സിംഗ്, കെജ്‌രിവാളിനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ മോദി എവിടെ നിന്ന് മത്സരിക്കുമെന്ന് ബി ജെ പി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

അതിനിടെ, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മേധാവി മുകേഷ് അംബാനിക്കെതിരെ രൂക്ഷ വിമര്‍ശവുമായി കെജ്‌രിവാള്‍ വീണ്ടും രംഗത്തെത്തി. മുകേഷ് അംബാനിയെ രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനാക്കുന്നതില്‍ കോണ്‍ഗ്രസിനും ബി ജെ പിക്കുമുള്ള പങ്ക് അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മോദി തരംഗമുണ്ടെന്ന് ആരാണ് പറഞ്ഞത്? മാധ്യമങ്ങള്‍ പറഞ്ഞതുകൊണ്ട് മാത്രം ഇല്ലാത്ത ഒന്ന് ഉണ്ടാകുമോയെന്ന് അദ്ദേഹം ചോദിച്ചു. ഉത്തര്‍പ്രദേശിലെ റോഡ് ഷോയുടെ രണ്ടാം ദിവസത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുയായിരുന്നു അദ്ദേഹം.