Connect with us

International

യാനുകോവിച്ച് റഷ്യയില്‍ മാധ്യമങ്ങളെ കണ്ടു; 'രാജ്യത്തിന് വേണ്ടി പോരാടും'

Published

|

Last Updated

കീവ്: ഉക്രൈനിലെ അട്ടിമറിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച പ്രതിപക്ഷ പ്രക്ഷോഭകര്‍ക്ക് പിന്തുണ നല്‍കിയത് പാശ്ചാത്യ ശക്തികളായിരുന്നുവെന്നും രാജ്യത്തിന് വേണ്ടി പോരാടുമെന്നും പുറത്താക്കപ്പെട്ട ഉക്രൈന്‍ പ്രസിഡന്റ് വിക്ടര്‍ യാനുക്കോവിച്ച്. പ്രതിപക്ഷ പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ അട്ടിമറിയിലൂടെ പുറത്തായ ശേഷം ആദ്യമായാണ് യാനുക്കോവിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്.
അയല്‍രാജ്യമായ റഷ്യയില്‍ അഭയം തേടിയ അദ്ദേഹം പ്രക്ഷോഭകര്‍ക്കും പാശ്ചാത്യ ശക്തികള്‍ക്കുമെതിരെ ശക്തമായ പ്രസ്താവനയാണ് നടത്തിയത്. ഉക്രൈനില്‍ തന്റെ രാജിയോ പുറത്താക്കപ്പെടലോ അല്ല ഉണ്ടായതെന്നും ജീവന് ഭീഷണിയുള്ളതിനാല്‍ രാജ്യം വിട്ടതെന്നും യാനുക്കോവിച്ച് പറഞ്ഞു. തെക്കന്‍ റഷ്യയിലെ റസ്റ്റോവോണ്‍ ഡണ്‍ എന്ന നഗരത്തില്‍വെച്ചാണ് യാനുക്കോവിച്ച് മാധ്യമങ്ങളുമായി സംസാരിച്ചത്. തന്റെ സുരക്ഷ ഉറപ്പുവരത്താന്‍ സാധിക്കുകയാണെങ്കില്‍ ഉക്രൈനിലേക്ക് തിരിച്ചുപോകുമെന്നും ഇപ്പോള്‍ രാജ്യം ഭരിക്കുന്നത് കൊള്ളക്കാരായ നവ ഫാസിസ്റ്റുകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“ഉക്രൈന്‍ വിഷയത്തില്‍ നിരുത്തരവാദപരവും പക്ഷപാതപരവുമായ സമീപനമാണ് പാശ്ചാത്യരാജ്യങ്ങള്‍ സ്വീകരിച്ചത്. ഉക്രൈന്‍ വിഷയത്തിലെ അനാവശ്യമായ ഇടപെടല്‍ അവസാനിപ്പിക്കുന്നതാണ് യു എസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ക്ക് നല്ലത്.” അദ്ദേഹം പറഞ്ഞു.
അതിനിടെ, ഉക്രൈനിലെ ക്രിമിയയില്‍ റഷ്യന്‍ അനുകൂലികളായ പ്രക്ഷോഭകര്‍ രണ്ട് അന്താരാഷ്ട്ര വിമാനത്തവാളം പിടിച്ചെടുത്തതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സിമഫെറാപപോള്‍ വിമാനത്താവളവും സെവാസ്‌തോപോള്‍ സൈനിക വ്യോമതാവളുവും യാനുക്കോവിച്ച് അനുകൂലികളായ പ്രക്ഷോഭകര്‍ പിടിച്ചെടുത്തിട്ടുണ്ട്. യൂറോപ്യന്‍ യൂനിയനെ അനുകൂലിക്കുന്ന പ്രക്ഷോഭകര്‍ യാനുക്കോവിച്ചിനെ അട്ടിമറിച്ചതോടെ ക്രിമിയയിലെ നഗരങ്ങളില്‍ യാനുക്കോവിച്ചിനും റഷ്യക്കും അനുകൂലമായി വ്യാപക പ്രക്ഷോഭമാണ് നടന്നത്.അതിനിടെ, ക്രിമിയയിലെ പ്രക്ഷോഭത്തില്‍ റഷ്യന്റെ ഇടപെടല്‍ വ്യക്തമാണെന്നും വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹം പ്രതികരിക്കണമെന്നും ഉക്രൈന്‍ ഇടക്കാല സര്‍ക്കാര്‍ വക്താക്കള്‍ ആവശ്യപ്പെട്ടു.
ക്രിമിയയിലെ ഏകദേശം എല്ലാ മേഖലകളും റഷ്യന്‍ അനുകൂലികളായ യാനുക്കോവിച്ചിന്റെ അനുയായികള്‍ പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രക്ഷോഭകര്‍ മേഖലയിലെ പാര്‍ലിമെന്റ് മന്ദിരവും സര്‍ക്കാര്‍ കാര്യാലയങ്ങളും പിടിച്ചെടുത്തിരുന്നു. തലസ്ഥാനമായ കീവില്‍ നടന്ന ബാനുക്കോവിച്ച്‌വിരുദ്ധ പ്രക്ഷോഭത്തിന് സമാനമായ രീതിയിലാണ് ക്രിമയയിലെ പ്രക്ഷോഭവും നടക്കുന്നത്.