മര്‍കസ് സമ്മേളനം : സ്വാഗതസംഘം ഓഫീസ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

Posted on: February 28, 2014 7:56 pm | Last updated: February 28, 2014 at 11:59 pm

markazമര്‍കസ് നഗര്‍:  ഡിസംബര്‍ 18,19,20,21 തിയ്യതികളില്‍ കാരന്തൂര്‍ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയില്‍ നടക്കു 37 ാം വാര്‍ഷിക സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് നാളെ കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, എ പി അബ്ദുല്‍ കരീം ഹാജി ചാലിയം, അപ്പോളോ മൂസ്സ ഹാജി, ബി വി സിദ്ധീഖ് ഹാജി തുടങ്ങി മത സാമൂഹിക രാഷ്ട്രീയ നേതാക്കള്‍ സംബന്ധിക്കും.

മഗ്‌രിബ് നിസ്‌കാരാനന്തരം ദൗറത്തുല്‍ ഖുര്‍ആന്‍ സംഗമത്തില്‍ ഉദ്‌ബോധനം, അഹ്ദലിയ്യ ദിക്ര്‍ സ്വലാത്ത്, നെല്ലിക്കുത്ത് ഉസ്താദ് അനുസ്മരണം, ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ത്ഥന, ബുര്‍ദ്ദ പാരായണം, എന്നിവ നടക്കും. സയ്യിദ് അലി ബാഖഫി തങ്ങള്‍, വൈലത്തൂര്‍ തങ്ങള്‍, ജമലുല്ലൈലി തങ്ങള്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍ നെല്ലിക്കുത്ത് ഉസ്താദ് അനുസ്മരണ പ്രഭാഷണം നടത്തും. സി മുഹമ്മദ് ഫൈസി, ഇബ്‌റാഹീം സഖാഫി താത്തൂര്‍, പ്രസംഗിക്കും. ഹുസൈന്‍ മുസ്ലിയാര്‍, മുഖ്താര്‍ ഹസ്രത്ത്, കെ കെ അഹമ്മദ് കുട്ടി മുസ്ല്യാര്‍, ഡോ. ഹുസൈന്‍ സഖാഫി, വി പി എം വില്യാപ്പള്ളി സംബന്ധിക്കും. പരിപാടി മര്‍കസ് ലൈവ് തത്സമയം സംപ്രേഷണം ചെയ്യും.