Connect with us

Gulf

'ഏഷ്യാ എക്‌സ്പ്രസ്' സിനാവില്‍ തുറന്നു

Published

|

Last Updated

മസ്‌കത്ത്: രാജ്യത്തെ പ്രമുഖ മണി എക്‌സ്‌ചേഞ്ച് സ്ഥാപനമായ ഏഷ്യാ എക്‌സ്പ്രസിന്റെ 23ാമത് ശാഖ സിനാവില്‍ പ്രവര്‍ത്തനമാരംഭിച്ചു. മുദൈബി ഡെപ്യൂട്ടി വാലി ശൈഖ് മുസല്ലം ബിന്‍ മുഹമ്മദ് ബിന്‍ ഹമദ് അല്‍ വഹ്ശി ഉദ്ഘാടനം നിര്‍വഹിച്ചു. ഏഷ്യാ എക്‌സ്പ്രസ് എക്‌സ്‌ചേഞ്ച് ഡയറക്ടര്‍ ശൈഖ് മുഹമ്മദ് ഹമദ് അല്‍ അല്‍ ഗസാലി, ഏഷ്യാ എക്‌സപ്രസ് മാനേജ്‌മെന്റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ശര്‍ഖിയ ഗവര്‍ണറേറ്റിലെ രണ്ടമാത്തെ ശാഖയാണ് സിനാവില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതെന്ന് ഏഷ്യാ എക്‌സ്പ്രസ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹ്മദ് പറഞ്ഞു. മസീറയില്‍ ആദ്യ ബ്രാഞ്ച് പ്രവര്‍ത്തിച്ച് വരുന്നുണ്ട്. മേഖലയില്‍ താമസിക്കുന്നവര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുന്ന സ്ഥലത്താണ് എക്‌സ്‌ചേഞ്ച് സ്ഥാപിച്ചിരിക്കുന്നതെന്നും അദീബ് അഹ്മദ് അറിയിച്ചു. രാജ്യത്തെ പ്രമുഖ നഗരങ്ങളിലെല്ലാം പ്രവര്‍ത്തിക്കുന്ന ഏഷ്യാ എക്‌സ്പ്രസ് വ്യത്യസ്തമായ മണി എക്‌സ്‌ചേഞ്ച് സൗകര്യങ്ങളാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. കൂടുതല്‍ പ്രദേശങ്ങളിലേക്ക് ഏഷ്യാ എക്‌സ്പ്രസ് പ്രവര്‍ത്തനം വ്യാപിപ്പിക്കും. രാജ്യത്തെ ആറ് റീജ്യനുകളില്‍ ഏഷ്യാ എക്‌സ്പ്രസ് സേവനം നടത്തി വരുന്നുണ്ടെന്നും അദീബ് അഹ്മദ് അറിയിച്ചു. ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലേക്ക് ഓണ്‍ലൈന്‍ വഴി നേരിട്ട് പണമയക്കുന്നതിനുള്ള സംവിധാനത്തിനും തുടക്കം കുറിച്ചിട്ടുണ്ട്.