സുകുമാരന്‍ നായര്‍ മന്ദബുദ്ധിയെന്ന് വെള്ളാപ്പള്ളി

Posted on: February 28, 2014 6:08 pm | Last updated: March 1, 2014 at 7:21 am

suku with vellappalliകോട്ടയം: മന്നം ഇരുന്നിടത്ത് ഇപ്പോള്‍ ഇരിക്കുന്നത് മന്ദബുദ്ധിയാണെന്ന് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വി എം സുധീരന്‍ പെരുന്നയില്‍ പോകരുതായിരുന്നു എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മാന്യന്‍മാരെ ചവിട്ടിത്താഴ്ത്തുന്നത് സുകുമാരന്‍ നായരുടെ ശീലമാണ്. കനക സിംഹാസനത്തില്‍ ഇപ്പോള്‍ ഇരിക്കുന്നത് ശുംഭനോ അതോ ശുനകനോ എന്ന് വെള്ളാപ്പള്ളി പരിഹസിച്ചു. സുകുമാരന്‍ നായര്‍ക്ക് വിവരം വഴിയെ പോയിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.