Connect with us

Gulf

ഖത്തര്‍ ദുരന്തം: ഒരു മലയാളി കൂടി മരണപ്പെട്ടു

Published

|

Last Updated

ദോഹ: ഖത്തറില്‍ റസ്റ്റോറന്റില്‍ ഉണ്ടായ ഗ്യാസ് സിലിണ്ടര്‍ സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ അഗ്‌നിബാധയിലും അപകടത്തിലും പെട്ട് മരണപ്പെട്ടവരുടെ എണ്ണം മൂന്നായി. മലപ്പുറം പുളി ക്കല്‍, കോഴിക്കോട് മുചുകുന്ന് സ്വദേശികള്‍ക്കു പുറമേ കോഴിക്കോട് പയ്യോളി മേലടി സ്വദേശി വടക്കേ മുല്ലമറ്റത്ത് സകരിയ കൂടി മരണപ്പെട്ടതായി സ്ഥിരീകരിച്ചു.ഇതോടെ മരണസംഖ്യ പതിമൂന്നായി.മരിച്ചവരില്‍ രണ്ടു കുട്ടികളും ഉള്‍പ്പെടുന്നതായി അല്‍ ജസീറ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.മുപ്പത്തൊന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.ദോഹ ഗറാഫയിലെ തുര്‍ക്കിസ്വദേശികളുടെ ഉടമസ്ഥതയിലുള്ള ഇസ്താംബൂള്‍ റെസ്റ്റോറന്റില്‍ വ്യാഴാഴ്ച്ച കാലത്താണ് രാജ്യത്തെ ദുഃഖത്തിലാഴ്ത്തിയ സ്‌ഫോടന അഗ്‌നിദുരന്തമുണ്ടായത്.രണ്ടായിരത്തി പന്ത്രണ്ടില്‍ വില്ലാജിയോ മാളില്‍ ഉണ്ടായ അഗ്‌നിബാധയില്‍ കുട്ടികളടക്കം പത്തൊമ്പത് പേര്‍ മരണപ്പെട്ടിരുന്നു.സമീപകാലത്തെ ഏറ്റവും വലിയ രണ്ടാമത്തെ ദുരന്തമായാണ് ഈ ദുരന്തത്തെ വിലയിരുത്തപ്പെടുന്നത്.ലാന്റ്മാര്‍ക്ക് മാളിന് സമീപത്തെ പെട്രോള്‍ സ്റ്റേഷനടുത്തുള്ള റസ്റ്റോറന്റിലാണ് സ്‌ഫോടനമുണ്ടായത്. ഗ്യാസ് ടാങ്ക് പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമെന്നാണ് പ്രാഥമിക വിവരമെന്ന് ഖത്തര്‍ പൊതുസുരക്ഷാ വിഭാഗം തലവന്‍ മേജര്‍ ജനറല്‍ സഅദ് ബിന്‍ ജാസിം അല്‍ ഖലീഫി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വന്‍ സ്‌ഫോടനമായിരുന്നു അത്. കാറുകള്‍ നൂറു മീറ്ററുകള്‍ വരെ ദൂരേക്ക് തെറിച്ചു വീണതായും അദ്ദേഹം പറഞ്ഞു.

 

Latest