National
എയര്‍ ഇന്ത്യ ടിക്കറ്റ് നിരക്ക് 30 ശതമാനം കുറച്ചു
മുംബൈ: സ്‌പൈസ് ജെറ്റിനും ഇന്‍ഡിഗോക്കും പിന്നാലെ എയര്‍ ഇന്ത്യയും ടിക്കറ്റ് നിരക്ക് കുറച്ചു. ആഭ്യന്തര സര്‍വീസുകള്‍ക്ക് 30 ശതമാനം ഇളവാണ് പ്രഖ്യാപിച്ചത്. എയര്‍ ഇന്ത്യയുടെ 115 വിമാനങ്ങളില്‍ പുതിയ ഓഫര്‍ ലഭ്യമാകും. ഹൃസ്വകാല പ്രൊമോഷന്‍ സെയില്‍ ബൊണാന്‍സയുടെ ഭാഗമായുള്ള ഓഫര്‍ ഈമാസം 26 മുതല്‍ മാര്‍ച്ച് ഒന്ന് വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ലഭിക്കുക. മാര്‍ച്ച് 29 മുതല്‍ സെപ്തംബര്‍ 30 വരെയുള്ള കാലയളവിലേക്കുള്ള ടിക്കറ്റുകളാണ് ഓഫര്‍ നിരക്കില്‍ ലഭിക്കുകയെന്നും എയര്‍ ഇന്ത്യ പത്രക്കുറിപ്പില്‍ അറിയിച്ചു.
പുതിയ നിരക്കനുസരിച്ച് തിരുവനന്തപുരം – മുംബൈ യാത്രക്ക് 2557 രൂപയാണ് ചെലവ് വരിക. തിങ്കളാഴ്ച സ്‌പൈസ് ജെറ്റ് 75 ശതമാനം ഇളവ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്‍ഡിഗോയും ഗോ എയറും നിരക്ക് കുറച്ചു. ഇതോടെ എയര്‍ ഇന്ത്യയും പുതിയ മത്സരത്തില്‍ പങ്കാളികളാകാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു.





