മാളുകളില്‍ ഡി എഫ് എഫ് കലാവിരുന്നുകള്‍

Posted on: February 26, 2014 9:11 pm | Last updated: February 26, 2014 at 9:11 pm
dff
ദുബൈ മാളിലെ റസ്റ്റോറന്റുകളിലൊന്ന്‌

ദുബൈ: ദുബൈ ഭക്ഷ്യോത്സവത്തില്‍ മാളുകളുടെ പങ്കാളിത്തം ആവേശകരമെന്ന് ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‌മെന്റ് സി ഇ ഒ ലൈലാ സുഹൈല്‍ അറിയിച്ചു.
മിക്ക മാളുകളിലും പ്രമോഷനുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഭക്ഷ്യശാലകളില്‍ പുതിയ വിഭവങ്ങള്‍ അവതരിപ്പിച്ചും ഓഫറുകള്‍ നല്‍കിയും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. ദുബൈ മാളില്‍ 300 ദിര്‍ഹം ചെലവു ചെയ്യുന്നവര്‍ക്ക് ലക്ഷം ദിര്‍ഹമിന്റെ കൂപ്പണ്‍ നറുക്കെടുപ്പിലൂടെ നല്‍കുന്നു. തിങ്കളാഴ്ചകളില്‍ പ്രത്യേക പ്രമോഷനുകളുണ്ട്. മാര്‍ച്ച് ഒന്ന് മുതല്‍ ഏഴ് വരെ ദി ചെഫ് മാജിക് ഷോ നടക്കും. ദേര സിറ്റി സെന്റര്‍, മിര്‍ദിഫ് സിറ്റി സെന്റര്‍, മാള്‍ ഓഫ് ദി എമിറേറ്റ്‌സ് എന്നിവിടങ്ങളിലും നറുക്കെടുപ്പുകളുണ്ട്. ഓരോ ചൊവ്വാഴ്ചയും വൈകുന്നേരങ്ങളിലാണ് നറുക്കെടുപ്പ്. ഇതിനു പുറമെ നിരവധി കലാപ്രകടനങ്ങള്‍ നടക്കുമെന്നും ലൈലാ സുഹൈല്‍ അറിയിച്ചു.