അമൃതാ മഠത്തിനെത്തിരെ കേസെടുക്കില്ലെന്ന് പോലീസ്‌

Posted on: February 26, 2014 11:45 am | Last updated: February 27, 2014 at 2:18 am

amrithananthamayiകൊല്ലം: അമൃതാനന്ദമയി മഠത്തിനെതിരായ പരാതിയില്‍ കേസെടുക്കില്ലെന്ന് പോലീസ്. പകരം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാതെ പ്രാഥമിക അന്വേഷണം മതിയെന്നും നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് തീരുമാനിച്ചു. സുപ്രീംകോടതി അഭിഭാഷകനായ ദീപക് പ്രകാശ് നല്‍കിയ പരാതിയിലാണ് കേസെടുക്കില്ലെന്ന് കരുനാഗപ്പള്ളി പോലീസ് അറിയിച്ചത്. ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ സുധീര്‍ ജേക്കബ് ആണ് പോലീസിന് നിയമോപദേശം നല്‍കിയത്. കുറ്റകൃത്യം നടന്ന സമയം, സ്ഥലം എന്നീ വിവരങ്ങള്‍ കൃത്യമായി പരാതിയില്‍ ഇല്ലാത്തതിനാലാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തതെന്നും നിയമോപദേശത്തില്‍ പറയുന്നു.

അമൃതാനന്ദമയിയുടെ മുന്‍ ശിഷ്യയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ദീപക് പ്രകാശ് പരാതി നല്‍കിയത്. കരുനാഗപ്പള്ളി പോലീസിനും ഡി ജി പിക്കുമാണ് പരാതി നല്‍കിയത്.