ഇന്നസെന്റിന് ഇടവേള ബാബു വിശദീകരണം നല്‍കി

Posted on: February 26, 2014 12:44 am | Last updated: February 26, 2014 at 12:44 am

innocentകൊച്ചി: വിമാനത്തില്‍ ബഹളമുണ്ടാക്കിയ സംഭവത്തില്‍ അമ്മ പ്രസിഡന്റ് ഇന്നസെന്റിന് ഇടവെള ബാബു നേരിട്ട് വിശദീകരണം നല്‍കി. അമ്മയും കേരള പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളും തമ്മില്‍ കൊച്ചി ട്രാവന്‍കൂര്‍ കോര്‍ട്ട് ഹോട്ടലില്‍ നടന്ന സൗഹൃദ ചര്‍ച്ചക്കിടയിലാണ് ഇടവേള ബാബു വിശദീകരണം നല്‍കിയത്.
ഇന്‍ഡിഗോ വിമാനത്തിലെ ഉദ്യോഗസ്ഥരുടെ പിടിവാശി മൂലമാണ് താരങ്ങളെ ഇറക്കിവിട്ടത്. അവര്‍ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണെന്നും ഇടവേള ബാബു വ്യക്തമാക്കി. മറ്റൊരു പി എന്‍ ആര്‍ നമ്പറില്‍ യാത്ര ചെയ്ത രണ്ട് യാത്രക്കാരെ താരങ്ങള്‍ക്കൊപ്പം ഇറക്കിവിട്ട നടപടിയും അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.