കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പിന്‍വലിച്ചില്ലെങ്കില്‍ രാജിവെക്കും: പി സി ജോര്‍ജ്ജ്

Posted on: February 25, 2014 12:45 pm | Last updated: February 26, 2014 at 12:08 am

pc georgeതിരുവനന്തപുരം: തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു മുന്‍പ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ തീരുമാനമെടുത്തില്ലെങ്കില്‍ കെ എം മാണി അടക്കം കേരള കോണ്‍ഗ്രസ് ജനപ്രതിനിധികളെല്ലാം രാജിവെക്കുമെന്ന് പി സി ജോര്‍ജ്ജ്.

ഇടുക്കി സീറ്റല്ല , കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടാണു പ്രധാനം. ഇടുക്കി സീറ്റിന്റെ കാര്യത്തില്‍ ആരുടെയും ഔദാര്യത്തിന്റെ ആവശ്യമില്ലെന്നും ഇടുക്കിക്കു പകരം പത്തനംതിട്ടയായാല്‍ എന്താണു കുഴപ്പമെന്നും പി സി ജോര്‍ജ് ചോദിച്ചു.