ഡോക്ടറെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

Posted on: February 24, 2014 12:31 pm | Last updated: February 24, 2014 at 2:41 pm

trivandrumതിരുവനന്തപുരം: മെഡിക്കല്‍കോളജിലെ പൂനെ സ്വദേശിയായ ഡോക്ടറെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. കിളിമാനൂര്‍ സ്വദേശി അയ്യപ്പനെയാണ് ഇന്നലെ രാത്രി നടന്ന സംഭവത്തില്‍ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പഠനത്തിന്റെ ഭാഗമായി എത്തിയതാണ് പൂനെ സ്വദേശിനി. ഡ്യൂട്ടി കഴിഞ്ഞുവരികയായിരുന്ന പെണ്‍കുട്ടിയെ മദ്യലഹരിയിലായിരുന്ന അയ്യപ്പന്‍ കയറിപ്പിടിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്.