നെല്ലിന്റെ സംഭരണവില 19 രൂപയാക്കി

Posted on: February 24, 2014 1:24 pm | Last updated: February 25, 2014 at 7:22 am

paddyതിരുവനന്തപുരം: ഒരു കിലോ നെല്ലിന്റെ സംഭരണവില 19 രൂപയാക്കി ഉയര്‍ത്താന്‍ മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ ബുധനാഴ്ച തീരുമാനമുണ്ടാവുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ അറിയിക്കുകയായിരുന്നു മുഖ്യമന്ത്രി.

18 രൂപയില്‍ നിന്നാണ് നെല്ലിന്റെ 19 ആക്കി വര്‍ധിപ്പിച്ചത്. ഈ സീസണില്‍ ഇതുവരെ സ്വീകരിച്ച നെല്ലിന് ഈ തുക ലഭിക്കും. 14 രൂപയും പത്ത് പൈസയും നല്‍കിയാണ് കേന്ദ്ര സര്‍ക്കാര്‍ നെല്ല് സംഭരിക്കുന്നത്.

പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ച് ചവറയിലെ കെ എം എം എല്‍ പരസരത്തെ 150 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.