അറസ്റ്റ് വാറണ്ട്: സരിത കോടതിയെ സമീപിക്കും

Posted on: February 23, 2014 10:50 am | Last updated: February 24, 2014 at 7:24 am

saritha sariആലപ്പുഴ: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളില്‍ ജാമ്യം നേടി ജയിലില്‍ നിന്ന് പുറത്തിറങ്ങിയ സരിത എസ് നായര്‍ വീണ്ടും കോടതിയിലേക്ക്. കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് കോടതിയില്‍ തനിക്കെതിരെ നിലനില്‍ക്കുന്ന അറസ്റ്റ് വാറണ്ട് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സരിത കോടതിയെ സമീപിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് സരിത നാളെ കോടതിയില്‍ ഹരജി നല്‍കും.

കാറ്റാടിയന്ത്രവിതരണത്തിനായി കാഞ്ഞങ്ങാട്ടെ പവര്‍ ഫോര്‍ യു സ്ഥാപനത്തിന് ഏജന്‍സി നല്കി 1.75 ലക്ഷം തട്ടിയെടുത്തുവെന്ന കേസിലാണ് ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി സരിതക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. സരിതയും ബിജു രാധാകൃഷ്ണനും ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെയാണ് കേസ്. ഇക്കഴിഞ്ഞ ജനവരി 31നാണ് മജിസ്‌ട്രേറ്റ് രാജീവന്‍ വാറന്റ് പുറപ്പെടുവിച്ചത്. സരിതയ്ക്കുപുറമെ കേസിലെ പ്രതികളായ സരിതയുടെ അമ്മ ഇന്ദിര, കോയമ്പത്തൂര്‍ സ്വദേശി രവി എന്നിവര്‍ക്കെതിരെയും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.